പ്രാ​ഥ​മി​ക ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം
Thursday, February 25, 2021 11:54 PM IST
പേ​രൂ​ർ​ക്ക​ട: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ കാ​ച്ചാ​ണി വാ​ർ​ഡി​ൽ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം, ഗ​വ​ൺ​മെ​ന്‍റ് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജ​മീ​ല ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ച്ചാ​ണി വാ​ർ​ഡ് കൗ​ൺ​സി​ല​ർ പി. ​ര​മ സ്വാ​ഗ​തം പ​റ​ഞ്ഞു. വാ​ഴോ​ട്ടു​കോ​ണം വാ​ർ​ഡ് കൗ​ൺ​സി​ല​ർ റാ​ണി വി​ക്ര​മ​ൻ, വ​ട്ടി​യൂ​ർ​ക്കാ​വ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. കോ​ശി ജോ​ൺ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​യു​ർ​വേ​ദം) ഡോ. ഷീ​ല മേ​ബ്ള​റ്റ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. രേ​ഖ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.