പൈ​പ്പ് ലൈ​ൻ ന​വീ​ക​ര​ണം ഉദ്ഘാടനം
Thursday, February 25, 2021 11:55 PM IST
പേ​രൂ​ർ​ക്ക​ട: പേ​രൂ​ർ​ക്ക​ട-​മ​ൺ​വി​ള പൈ​പ്പ് ലൈ​ൻ ന​വീ​ക​ര​ണ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി കു​ട​പ്പ​ന​ക്കു​ന്നി​ൽ നി​ർ​വ​ഹി​ച്ചു. ജ​ല​വി​ഭ​വ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട 1000 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ ആ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന​ത് എ​ന്നും എം​എ​ൽ​എ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ട​യ്ക്ക് 18 ല​ക്ഷം കു​ടി​വെ​ള്ള ക​ണ​ക്‌​ഷ​നു​ക​ൾ ന​ൽ​കി​. 2024 ആ​കു​മ്പോ​ൾ എ​ല്ലാ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ള ക​ണ​ക്‌​ഷ​ൻ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്നു മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. വി.​കെ പ്ര​ശാ​ന്ത് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൗ​ൺ​സി​ല​ർ​മാ​രാ​യ ജ​മീ​ല ശ്രീ​ധ​ര​ൻ, എം.​എ​സ് ക​സ്തൂ​രി, ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ, സു​ര​കു​മാ​രി, വാ​ട്ട​ർ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.