മ​ന്നം സ​മാ​ധി​ദി​നം ആ​ച​രി​ച്ചു
Saturday, February 27, 2021 11:21 PM IST
വി​തു​ര : വെ​ള്ള​നാ​ട് ദേ​വി​വി​ലാ​സം എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ന്ന​ത്ത് പ​ദ്മ​നാ​ഭ​ന്‍റെ 51-ാം സ​മാ​ധി ദി​നം ആ​ച​രി​ച്ചു. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് ബാ​ല​ച​ന്ദ്ര​ന്‍ നാ​യ​ര്‍ മ​ന്ന​ത്തി​ന്‍റെ ഛായാ​ചി​ത്ര​ത്തി​ന് മു​ന്നി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. ക​ര​യോ​ഗം സെ​ക്ര​ട്ട​റി വി​ജ​യ​കു​മാ​ര​ന്‍ നാ​യ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ജോ​യി​ന്‍ സെ​ക്ര​ട്ട​റി ബ്ര​ഹ്മ​ദേ​വ​ന്‍​നാ​യ​ര്‍, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍, വ​നി​താ​സ​മാ​ജം പ്ര​വ​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.