സി​വി​ൽ സ്റ്റേ​ഷ​നി​ലെ ഇ-​ടോ​യ്‌​ല​റ്റ് നാശത്തിന്‍റെ വക്കിൽ
Monday, March 1, 2021 12:22 AM IST
പേ​രൂ​ർ​ക്ക​ട: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി മാ​സ​ങ്ങ​ൾ​ക്ക​കം പ്ര​വ​ർ​ത്ത​നം നി​ല​ച്ച ക​ഥ​യാ​ണ് കു​ട​പ്പ​ന​ക്കു​ന്ന് സി​വി​ൽ സ്റ്റേ​ഷ​നി​ലെ ഇ-​ടോ​യ്‌​ല​റ്റി​ന് പ​റ​യാ​നു​ള്ള​ത്. ആ​രു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ പ​ണം കൊ​ടു​ത്ത് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ടോ​യ്‌​ല​റ്റ് കാ​ടു​മൂ​ടി​യ നി​ല​യി​ലാ​ണ്. ഒ​രു പ്ര​ത്യേ​ക ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും പ്ര​ത്യേ​കം നി​ർ​മി​ച്ച ടോ​യ്‌​ലു​ക​ൾ​ക്കാ​ണ് ഇൗ ​ദു​ര​വ​സ്ഥ. അ​ത്യ​ധു​നി​ക​മാ​യി നി​ർ​മി​ച്ച ടോ​യ്‌​ല​റ്റ് ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഭ​യം നി​മി​ത്തം പൊ​തു​ജ​ന​ങ്ങ​ൾ ഇ​വി​ടേ​ക്ക്തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.
ടോ​യ്‌​ല​റ്റ് സ്ഥാ​പി​ക്ക​പ്പെ​ട്ട വേ​ള​യി​ൽ ഡെ​മോ​ൺ​സ്ട്രേ​ഷ​നും മ​റ്റും ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും അ​ത്ര​ക​ണ്ടു വി​ജ​യി​ച്ചി​ല്ല. ജ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി നി​രാ​ക​രി​ച്ച​തോ​ടെ ടോ​യ്‌​ല​റ്റ് പ​രി​സ​ര​മാ​കെ കാ​ടു​ക​യ​റിടോ​യ്‌​ല​റ്റ് തു​രു​മ്പെ​ടു​ത്ത അ​വ​സ്ഥ​യി​ലാ​ണ്.