കെ​എ​സ്ആ​ർ​ടി​സി ബ​സും റോ​ഡ് റോ​ള​റും കൂ​ട്ടി​യി​ടി​ച്ച് പ​തി​ന​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്
Monday, March 1, 2021 11:25 PM IST
ബാ​ല​രാ​മ​പു​രം: കൊ​ടി​ന​ട ജം​ഗ്ഷ​നി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും റോ​ഡ് റോ​ള​റും കൂ​ട്ടി​യി​ടി​ച്ച് പ​തി​ന​ഞ്ചോ​ളം പേ​ർ​ക്ക് പ​രി​ക്ക്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ബാ​ല​രാ​മ​പു​രം ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​
നാ​ലു​വ​രി​പ്പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ക​രാ​ർ ഏ​റ്റെ​ടു​ത്ത ക​മ്പ​നി​യു​ടേ​താ​ണ് റോ​ഡ് റോ​ള​ർ. മ​റ്റൊ​രു വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​മ്പോ​ൾ ബ​സ്, റോ​ള​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രു​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.