തെ​ര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷ: ന​ഗ​ര​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, March 3, 2021 11:55 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള സു​ര​ക്ഷാ ക്ര​മീ​കര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​ലീ​സ് വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. സ്ഫോ​ട​ക വ​സ്തു​ക്ക​ൾ, മ​യ​ക്കു​മ​രു​ന്ന്, അ​ന​ധി​കൃ​ത മ​ദ്യം തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഡോ.​വൈ​ഭ​വ് സ​ക്സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​റ്റി നാ​ർ​ക്കോ​ട്ടി​ക് സെ​ൽ, ഡി​സ്ട്രി​ക്ട് ആ​ന്റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ്യ​ൽ ആ​ക്ഷ​ൻ ഫോ​ഴ്സ് (ഡാ​ൻ​സാ​ഫ്) ടീം, ​ബോം​ബ് സ്ക്വാ​ഡ്, കെ9 ​ഡോ​ഗ് സ്ക്വാ​ഡ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യാ​ണ് ത​മ്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും ബ​സ് സ്റ്റാ​ന്‍ററിലു​മു​ള്ള ക​ട​ക​ളി​ലും യാ​ത്ര​ക്കാ​രു​ടെ ല​ഗേ​ജു​ക​ളും മ​റ്റു പാ​ർ​സ​ൽ ബോ​ക്സു​ക​ളും പ​രി​ശോ​ധി​ച്ച​ത് മ​യ​ക്കു​മ​രു​ന്നു​ക​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും ക​ണ്ടെ​ത്തു​ന്ന​തി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച പോ​ലീ​സ് നാ​യ്ക്ക​ളു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്നും ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.