വ​യോ​ധി​ക​ൻ ക​ട​ലി​ൽ മ​രി​ച്ച നി​ല​യി​ൽ
Thursday, March 4, 2021 1:57 AM IST
വി​ഴി​ഞ്ഞം: വ​യോ​ധി​ക​നെ ക​ട​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​തി​യ​തു​റ പ​ര​ണീ​യം ശ​വി​യാ​ൻ വി​ള​യി​ൽ ജി​ജി റ​സ്സ​ലി​ന്‍റെ (60) മൃ​ത​ദേ​ഹ​മാ​ണ് അ​ടി​മ​ല​ത്തു​റ ക​ട​ലി​ൽ ബു​ധ​നാ​ഴ്ച്ച രാ​വി​ലെ ആ​റോ​ടെ ക​ണ്ടെ​ത്തി​യ​ത്. പ​ട്ട​ത്ത് താ​മ​സി​ക്കു​ന്ന സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ നി​ന്ന് പ​ര​ണീ​യ​ത്തു​ള്ള കു​ടും​ബ വീ​ട്ടി​ലേ​ക്ക് വ​രു​ന്നു​മെ​ന്ന് ജി​ജി ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചി​രു​ന്ന​താ​യി കോ​സ്റ്റ​ൽ പോ​ലീ​സ് പ​റ​ഞ്ഞു.​അ​ടി​മ​ല​ത്തു​റ ഭാ​ഗ​ത്തെ ക​ട​ലി​ലൂ​ടെ മൃ​ത​ദേ​ഹം ഒ​ഴു​കി​പോ​കു​ന്ന​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ണ്ടി​രു​ന്നു.

ഇ​വ​ർ വി​ഴി​ഞ്ഞം കോ​സ്റ്റ​ൽ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് കോ​സ്റ്റ​ൽ ഇ​ൻ​സ്‌​പെ​ക്ട​ർ ഏ​ലി​യാ​സ്.​പി.​ജോ​ർ​ജ്, എ​സ്ഐ ഷാ​നി​ബാ​സ്, കോ​സ്റ്റ​ൽ വാ​ർ​ഡ​ൻ സാ​ദി​ഖ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ബോ​ട്ടി​ലെ​ത്തി മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത് ക​ര​യ്‌​ക്കെ​ത്തി​ച്ചു. ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.​കോ​സ്റ്റ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ഞ്ജു​വാ​ണ് ഭാ​ര്യ. രാ​ഹു​ൽ,പി​ങ്കി എ​ന്നി​വ​ർ മ​ക്ക​ളാ​ണ് .