ഉ​പ​വാ​സ സ​മ​രം നാ​ളെ
Thursday, March 4, 2021 11:45 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ലെ സി​പി​എം ഗൂ​ഡാ​ലോ​ച​ന പു​റ​ത്തു കൊ​ണ്ട് വ​രു​ന്ന​തി​ന് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് അ​ടൂ​ർ പ്ര​കാ​ശ് എം​പി നാ​ളെ ഉ​പ​വാ​സ സ​മ​രം ന​ട​ത്തും.
രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വെ​ഞ്ഞാ​റ​മൂ​ട് ജം​ഗ്ഷ​നി​ൽ ന​ട​ത്തു​ന്ന ഉ​പ​വാ​സ സ​മ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം റി​ട്ട.​ജ​സ്റ്റീ​സ് കെ​മാ​ൽ പാ​ഷ നി​ർ​വ​ഹി​ക്കും. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഉ​ദ്ഘാ​ട​നം ചെ​യ്യും.