പു​ലി​പ്പേ​ടിയിൽ ഓ​ടി​യ ഏ​ഴു പേ​ർ​ക്ക് നി​സാ​ര പ​രി​ക്ക്
Saturday, March 6, 2021 11:56 PM IST
വെ​ഞ്ഞാ​റ​മൂ​ട്: പു​ലി വ​രു​ന്നേ​യെ​ന്ന് വി​ളിച്ചു പറയുന്നതുകേ​ട്ട് പ​രി​ഭ്രാ​ന്ത​രാ​യി ഓ​ടി​യ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് വാ​മ​ന​പു​രം വാ​ഴ്‌​വേ​ലി​ക്കോ​ണ​ത്ത് പു​ര​യി​ട​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സ്ത്രീ​ക​ളാ​ണ് ചി​ത​റി ഓ​ടി​യ​ത്. ഓ​ട്ട​ത്തി​നി​ട​യി​ൽ വീ​ണ് ഏ​ഴു പേ​ർ​ക്ക് നി​സാ​ര പ​രു​ക്കേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം ഈ ​പ്ര​ദേ​ശ​ത്ത് പു​ലി സാ​ന്നി​ധ്യ​മു​ള്ള​താ​യി തെ​ളി​ഞ്ഞ​തി​നാ​ൽ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.