വെ​ള്ളാ​ണി​ക്ക​ല്‍ പാ​റ​മു​ക​ളി​ല്‍ വീ​ണ്ടും തീ ​പി​ടി​ത്തം
Sunday, March 7, 2021 12:05 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ള്ളാ​ണി​ക്ക​ല്‍ പാ​റ​മു​ക​ളി​ല്‍ വീ​ണ്ടും തീ​പി​ടി​ത്തം. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് തീ ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഞ്ചേ​ക്ക​റോ​ളം പ്ര​ദേ​ശ​ത്തെ കു​റ്റി​ക്കാ​ടു​ക​ള്‍ ക​ത്തി ന​ശി​ച്ചു. അ​ഗ്നി​ശ​മ​ന സ്ഥ​ല​ത്തെ​ത്തി മൂ​ന്ന് മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ് ര​ണ്ട് മ​ണി​യ്ക്കും സ​മാ​ന രീ​തി​യി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി. ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള​താ​ണ് പ്ര​ദേ​ശം. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ അ​ഞ്ചാം ത​വ​ണ​യാ​ണ് ഇ​വി​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​കു​ന്ന​ത്. സ്ഥ​ല​ത്തെ​ത്തു​ന്ന സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ തീ ​ഇ​ടു​ന്ന​തോ ഇ​വ​ര്‍ വ​ലി​ച്ചെ​റി​യു​ന്ന സി​ഗ​ര​റ്റ് കു​റ്റി​ക​ളി​ല്‍ നി​ന്നോ തീ ​പ​ട​രു​ന്ന​താ​കാ​മെ​ന്നാ​ണ് അ​ഗ്നി​ശ​മ​ന സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്. അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.