ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ ദേ​ശീ​യ പു​ര​സ്കാ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നും നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്കി​നും
Thursday, April 8, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം : ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ ദേ​ശീ​യ പു​ര​സ്കാ​രം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നും നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നും. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് ര​ണ്ടാം ത​വ​ണ​യാ​ണ് ഏ​റ്റ​വും മി​ക​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു​ള്ള ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ ദേ​ശീ​യ പു​ര​സ്കാ​രം നേ​ടു​ന്ന​ത്. അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ട​യി​ൽ മൂ​ന്നു ത​വ​ണ തു​ട​ർ​ച്ച​യാ​യി മി​ക​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു​ള്ള സ്വ​രാ​ജ് ട്രോ​ഫി​യും ര​ണ്ടു ത​വ​ണ ദേ​ശീ​യ പു​ര​സ്കാ​ര​വും നേ​ടി പ​തി​നാ​ലോ​ളം സം​സ്ഥാ​ന-​ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​ക്കൊ​ണ്ട് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ജ​യ​ച​രി​ത്ര​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പു​തി​യ അ​ധ്യാ​യം കു​റി​ക്കു​ക​യാ​ണ്.​ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ജ​ന​കീ​യ പ​ദ്ധ​തി​ക​ളി​ലൂ​ടെ ജ​ന​ങ്ങ​ളോ​ടൊ​പ്പം ചേ​ർ​ന്നു​നി​ന്ന​തി​ന്‍റെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​ണ് ഈ ​പു​ര​സ്കാ​ര​നേ​ട്ട​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.
ആ​രോ​ഗ്യ കാ​ർ​ഷി​ക മേ​ഖ​ല​യി​ല​ട​ക്കം ന​ട​പ്പി​ലാ​ക്കി​യ ജ​ന​ക്ഷേ​മ​പ​ദ്ധ​തി​ക​ളും പ്ലാ​ൻ​ഫ​ണ്ടി​ന്‍റെ വി​നി​യോ​ഗ​വു​മാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നെ വീ​ണ്ടും പു​ര​സ്കാ​ര നി​റ​വി​ലെ​ത്തി​ച്ച​ത്. നി​ർ​ധ​ന​രാ​യ വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ഡ​യാ​ലി​സി​സ് സൗ​ക​ര്യ​മൊ​രു​ക്കി​യ "ആ​ശ്വാ​സ്', ജി​ല്ല​യെ സ​മ്പൂ​ർ​ണ വി​ശ​പ്പു​ര​ഹി​ത ജി​ല്ല​യാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​യ "പാ​ഥേ​യം', മാ​ന​സി​ക ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ് ന​ല്കു​ന്ന "സ്നേ​ഹ​സ്പ​ർ​ശം', സ്കൂ​ൾ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ക​രാ​ട്ടെ പ​രി​ശീ​ല​നം ന​ൽ​കു​ന്ന ഗി​ന്ന​സ് റി​ക്കാ​ർ​ഡ് ല​ഭി​ച്ച പ​ദ്ധ​തി​യാ​യ "ര​ക്ഷ’, വി​ഷ​ര​ഹി​ത പാ​ൽ വി​ത​ര​ണ​ത്തി​നു​ള്ള "ഗ്രീ​ൻ മി​ൽ​ക്ക്', മ​ണ്ണ്ജ​ല സം​ര​ക്ഷ​ണ​ത്തി​നു​ള്ള ജ​ല​ശ്രീ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി ത​ന​തു പ​ദ്ധ​തി​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി​യ​താ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നെ മു​ന്നി​ലെ​ത്തി​ച്ച​ത്.