ദേ​ശീ​യ പു​ര​സ്കാ​ര നി​റ​വി​ൽ നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Thursday, April 8, 2021 11:40 PM IST
നെ​ടു​മ​ങ്ങാ​ട്: ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ പ​ഞ്ചാ​യ​ത്ത് ശാ​ക്തീ​ക​ര​ൺ ദേ​ശീ​യ അ​വാ​ർ​ഡ് നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്. 25 ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. 2019 -2020ലെ ​പ​ദ്ധ​തി​ക​ളാ​ണ് വീ​ണ്ടും നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നെ ദേ​ശീ​യ പു​ര​സ്കാ​രം നി​റ​വി​ൽ എ​ത്തി​ച്ച​ത്. ജൈ​വ​ഗ്രാ​മം, കി​ള്ളി​യാ​ർ മി​ഷ​ൻ, ന​വ​കേ​ര​ള​ത്തി​നാ​യ് "അ​തി​ജീ​വ​നം' പ​രി​ശീ​ല​ന​കേ​ന്ദ്രം, ആ​ട് പ്ര​ജ​ന​ന യൂ​ണി​റ്റ്, നെ​ടു​മ​ങ്ങാ​ടി​ൻ അ​ഭ​യം തു​ട​ങ്ങി​യ 29 മാ​തൃ​ക പ​ദ്ധ​തി​ക​ളാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ​ത്.​തു​ട​ർ​ച്ച​യാ​യി നാ​ലു ത​വ​ണ ഒ​രു ഭ​ര​ണ കാ​ല​യ​ള​വി​നു​ള്ളി​ൽ ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ച്ചു എ​ന്ന ച​രി​ത്ര​നേ​ട്ട​മാ​ണ് ബ്ലോ​ക്കി​നെ തേ​ടി​യെ​ത്തി​യ​ത്.
നെ​ടു​മ​ങ്ങാ​ടി​ൻ അ​ഭ​യ​മെ​ന്ന "അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്കു​ള്ള പ്ര​തി​മാ​സ ചി​കി​ത്സാ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന ജ​ന​കീ​യ പ​ദ്ധ​തി​യും ഇ​തി​നോ​ട​കം പൊ​തു സ്വീ​കാ​ര്യ​ത ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.