ജി​ല്ല​യി​ലെ ബാ​ങ്കു​ക​ൾ 7792 കോ​ടി​രൂ​പ മു​ൻ​ഗ​ണ​നാ​ വാ​യ്പ ന​ൽ​കി
Saturday, April 10, 2021 12:02 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ ബാ​ങ്കു​ക​ൾ ഈ ​സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ ഡി​സം​ബ​ർ 31 വ​രെ 7792 കോ​ടി​രൂ​പ മു​ൻ​ഗ​ണ​നാ​വാ​യ്പ ന​ൽ​കി​യ​താ​യി ജി​ല്ലാ​ത​ല ബാ​ങ്കിം​ഗ് അ​വ​ലോ​ക​ന​സ​മി​തി യോ​ഗ​ത്തി​ൽ ലീ​ഡ് ബാ​ങ്കാ​യ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക് അ​റി​യി​ച്ചു. ജി​ല്ല​യി​ലെ 2020-21 ലെ ​മു​ൻ​ഗ​ണ​നാ​മേ​ഖ​ല​യി​ലെ വാ​യ്പാ​ല​ക്ഷ്യം 10606 കോ​ടി രൂ​പ​യാ​ണെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ ജി​ല്ലാ​ക​ള​ക്ട​ർ ഡോ.​ന​വ​ജ്യോ​ത് ഖോ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ല​യി​ൽ അ​ർ​ഹ​ത​യു​ള​ള​വ​ർ​ക്ക് വി​ദ്യാ​ഭ്യാ​സ​വാ​യ്പ വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും, കു​ടി​ശി​ക​യു​ള​ള വാ​യ്പ​ക​ളി​ൽ ഒ​റ്റ​ത്ത​വ​ണ​തീ​ർ​പ്പാ​ക്ക​ൽ പ​രി​പാ​ടി കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. 45 വ​യ​സു​ക​ഴി​ഞ്ഞ എ​ല്ലാ​വ​ർ​ക്കും കോ​വി​ഡ് 19 വാ​ക്സി​നേ​ഷ​ൻ ന​ൽ​കാ​ൻ​വേ​ണ്ട സ​ജീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​താ​യും ബാ​ങ്കു​ക​ളും ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട പ്ര​ചാ​ര​ണം ന​ൽ​ക​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. 2021-22 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തെ 10777 കോ​ടി​രൂ​പ​യു​ടെ മു​ൻ​ഗ​ണ​നാ​വാ​യ്പാ​പ​ദ്ധ​തി യോ​ഗം അം​ഗീ​ക​രി​ച്ചു. ഇ​തി​ൽ കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്ക് 47 ശ​ത​മാ​ന​വും, ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്ക് 21 ശ​ത​മാ​ന​വും, ഇ​ത​ര​മു​ൻ​ഗ​ണ​നാ​മേ​ഖ​ല​യ്ക്ക് 32 ശ​ത​മാ​ന​വു​മാ​ണ് വ​ക​യി​രു​ത്തി. ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഐ​ഒ​ബി ചീ​ഫ് റീ​ജ​ണ​ൽ മാ​നേ​ജ​ർ വി.​എ​ച്ച്. സു​രേ​ഷ് , റി​സ​ർ​വ് ബാ​ങ്ക് അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ എ.​കെ.​കാ​ർ​ത്തി​ക്, ന​ബാ​ർ​ഡ് ജി​ല്ലാ​വി​ക​സ​ന ഓ​ഫീ​സ​ർ ജി. ​അ​നീ​ഷ് കു​മാ​ർ എ​ന്നി​വ​ർ ജി​ല്ല​യി​ലെ ബാ​ങ്കു​ക​ളു​ടെ വാ​യ്പാ വി​ത​ര​ണ​മു​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​നം അ​വ​ലോ​ക​നം ചെ​യ്തു. ലീ​ഡ് ജി​ല്ലാ മാ​നേ​ജ​ർ ജി. ​ശ്രീ​നി​വാ​സ പൈ, ​വി​വി​ധ ബാ​ങ്കു​ക​ളു​ടെ മേ​ഖ​ലാ മേ​ധാ​വി​ക​ൾ, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, ബാ​ങ്കിം​ഗ് സാ​ക്ഷ​ര​താ കൗ​ൺ​സി​ല​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.