വോ​ളിബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ച്ചു
Saturday, April 10, 2021 12:03 AM IST
മ​ട​വൂ​ർ : മ​ട​വൂ​ർ എ​ൻ​എ​സ്എ​സ്എ​ച്ച്എ​സ്എ​സി​ലെ റി​ട്ട. കാ​യി​കാ​ധ്യാ​പ​ക​നും മ​ട​വൂ​ർ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ ചാ​ലാം​കോ​ണം ചീ​നി​വി​ള പി.​ഗോ​പാ​ല​കു​റു​പ്പി​ന്‍റെ ഒ​ന്നാം​ച​ര​മ വാ​ർ​ഷി​ക അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വോ​ളി ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ച്ചു. പ​ന​പ്പാം​കു​ന്ന് ഗ​വ.​എ​ൽ​പി​എ​സ് മി​നി സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന​ലെ ആ​രം​ഭി​ച്ച ടൂ​ർ​ണ​മെ​ന്‍റ് 16 ന് ​സ​മാ​പി​ക്കും.
ടൂ​ർ​ണ​മെ​ന്‍റ് മ​ട​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ബി​ജു. ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ വ​നി​താ ബോ​ക്സിം​ഗ് ചാ​മ്പ്യ​ൻ കെ.​സി. ലേ​ഖ വി​ശി​ഷ്ടാ​തി​ഥി​യാ​യി. 16 ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം വി.​ജോ​യി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ മ​നോ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ​ സി.​ര​വീ​ന്ദ്ര​ൻ ഉ​ണ്ണി​ത്താ​ൻ, ഷൈ​ജു ദേ​വ്,മ​ട​വൂ​ർ സ​ന്തോ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.