ബൈ​ക്ക് വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Sunday, April 11, 2021 3:54 AM IST
ച​വ​റ: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ച​വ​റ കോ​ട്ട​യ്ക്ക​കം രോ​ഹി​ണി​യി​ല്‍ ജ​യ​കു​മാ​റി​ന്‍റേ​യും ജ​യ​ല​ക്ഷ്മി​യു​ടെ​യും മ​ക​ന്‍ അ​ഭി​ജി​ത്താ​ണ് (24) മ​രി​ച്ച​ത്.​വെ​ള്ളി​യാ​ഴ്ച രാ​ത്രി 12.15- ഓ​ടെ കൊ​ട്ടു​കാ​ട് -ന​ല്ലേ​ഴ്ത്തു മു​ക്ക് റോ​ഡി​ല്‍ ഇ​എ​സ്ഐ​ക്കു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

അ​ഭി​ജി​ത്ത് ന​ല്ലേ​ഴ്ത്തു മു​ക്കി​ലു​ള്ള വീ​ട്ടി​ലേ​ക്കു വ​രു​ന്ന​തി​നി​ട​യി​ല്‍ വീ​ടി​നു സ​മീ​പ​ത്തു​ള്ള വൈ​ദ്യു​ത പോ​സ്റ്റി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് നാ​ട്ടു​കാ​ര്‍ ഉ​ണ​ര്‍​ന്ന് വ​ന്ന് നോ​ക്കി​യെ​ങ്കി​ലും പോ​സ്റ്റി​നും മ​തി​ലി​നും ഇ​ട​യി​ല്‍ അ​ഭി​ജി​ത് കു​ടു​ങ്ങി​ക്കി​ട​ന്ന നി​ല​യി​ലാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ച​വ​റ​യി​ൽ നി​ന്നും അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി അ​ഭി​ജി​ത്തി​നെ പു​റ​ത്തെ​ടു​ത്ത് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ര​മ്യ​യാ​ണ് അ​ഭി​ജി​ത്തി​ന്‍റെ സ​ഹോ​ദ​രി.