കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കാ​ന്‍ ശ​ക്ത​മാ​യ സം​വി​ധാ​നം
Thursday, April 15, 2021 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​വി​ഡ് ജാ​ഗ്ര​ത​യും മാ​ന​ദ​ണ്ഡ​ങ്ങ​ളും ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം സ​ജ്ജ​മാ​ക്കി. ജി​ല്ലാ ക​ള​ക്ട​റു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ ഏ​കോ​പി​പ്പി​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള മേ​ല്‍​നോ​ട്ട ചു​മ​ത​ല തി​രു​വ​ന​ന്ത​പു​രം, നെ​ടു​മ​ങ്ങാ​ട് സ​ബ് ക​ള​ക്ട​ര്‍​മാ​ര്‍​ക്കു ന​ല്‍​കി. ത​ദ്ദേ​ശ സ്ഥാ​പ​ന​ത​ല​ത്തി​ല്‍ സ​ജ്ജീ​ക​രി​ക്കു​ന്ന ഡി​സി​സി​ക​ള്‍(​ഡോ​മി​സെ​ല്‍ കെ​യ​ര്‍ സെ​ന്‍റ​റു​ക​ള്‍), സി​എ​ഫ്എ​ല്‍​ടി​സി​ക​ള്‍, സി​എ​സ്എ​ല്‍​ടി​സി​ക​ള്‍, കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വ​യു​ടെ മേ​ല്‍​നോ​ട്ട ചു​മ​ത​ല ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ര്‍​ക്കാ​യി​രി​ക്കും.
കോ​വി​ഡ് പ​രി​ശോ​ധ​ന, സ​മ്പ​ര്‍​ക്ക പ​ട്ടി​ക ത​യാ​റാ​ക്ക​ല്‍, ക്വാ​റ​ന്‍റൈ​ന്‍, പേ​ഷ്യ​ന്‍റ് മാ​നേ​ജ്മെ​ന്‍റ്, വാ​ക്സി​നേ​ഷ​ന്‍ തു​ട​ങ്ങി​യ​വ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കും. ആ​രോ​ഗ്യം, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, പോ​ലീ​സ് വ​കു​പ്പു​ക​ളു​മാ​യു​ള്ള ഏ​കോ​പ​ന​വും മ​റ്റു ന​ട​പ​ടി​ക​ളും ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ നി​ര്‍​വ​ഹി​ക്കും.