ബീ​ച്ചു​ക​ളിലും ച​ന്ത​ക​ളിലും ജ​ന​ത്തി​ര​ക്ക് : ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ
Friday, April 16, 2021 11:28 PM IST
വി​ഴി​ഞ്ഞം : കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മെ​ന്ന് പ​റ​യു​മ്പോ​ഴും ബീ​ച്ചു​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു പു​ല്ലു​വി​ല. ജ​നം കൂ​ട്ടം കൂ​ടു​ന്ന സ്ഥ​ല​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ വി​വ​രം പോ​ലീ​സി​ന് ന​ൽ​കി​യെ​ങ്കി​ലും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണം.
നി​ല​വി​ൽ മാ​സ്ക്ക് പി​ടി​ത്ത​ത്തി​ൽ ഒ​തു​ങ്ങി പോ​ലീ​സി​ന്‍റെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ. ബീ​ച്ചു​ക​ളും ച​ന്ത​ക​ളും പ​തി​വ് പോ​ലെ ഇ​ന്ന​ലെ​യും ജ​ന​ത്തി​ര​ക്കി​ൽ അ​മ​ർ​ന്നെ​ങ്കി​ലും നി​യ​ന്ത്രി​ക്കാ​ൻ മാ​ത്രം ആ​രു​മു​ണ്ടാ​യി​ല്ല. അ​വ​ധി ദി​വ​സ​മ​ല്ലാ​തി​രു​ന്നെ​ങ്കി​ലും കോ​വ​ളം, പൂ​വാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നൂ​റ് ക​ണ​ക്കി​ന് പേ​ർ വ​ന്ന് മ​ട​ങ്ങി.​മാ​സ്ക്ക് ധ​രി​ക്കാ​നും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​നും സ​ഞ്ചാ​രി​ക​ൾ​ക്ക് പോ​ലീ​സ് നി​ർ​ദ്ദേ​ശം ന​ൽ​കി​യെ​ങ്കി​ലും മാ​സ്ക്കി​ല്ലാ​തെ ക​ട​ലി​ൽ കു​ളി ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യി​ല്ലാ​യി​രു​ന്നു. ടൂ​റി​സം മേ​ഖ​ല​ക്ക് കോ​ട്ടം വ​രാ​ത്ത രീ​തി​യി​ലാ​ക​ണം നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ന്ന് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം വ​ൻ വി​പ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
രോ​ഗ​വ്യാ​പ​ന മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ബീ​ച്ചു​ക​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് പ​രി​ശോ​ധ​ന​യോ മ​റ്റ് നി​യ​ന്ത്ര​ണ​ങ്ങ​ളോ ഇ​ല്ലാ​തെ യ​ഥേ​ഷ്ടം വി​ഹ​രി​ക്കാം.
നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷ​നേ​ടാ​ൻ പോ​ലും ബീ​ച്ചു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​രു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. സ​ഞ്ചാ​രി​ക​ളി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്കും രോ​ഗം വ്യാ​പി​ക്കാ​ൻ സാ​ധ്യ​യു​ണ്ടെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ. കോ​വി​ഡ് കാ​ല​ത്തി​ൽ സ​ഞ്ചാ​രി​ക​ളെ​ക്കൊ​ണ്ട് ബീ​ച്ചി​ലെ ക​ച്ച​വ​ട​ക്കാ​ർ​ക്ക് കാ​ര്യ​മാ​യ പ്ര​യോ​ജ​ന​മി​ല്ലെ​ങ്കി​ലും മേ​ഖ​ല​യെ നി​യ​ന്ത്രി​ക്കു​ന്ന സം​ഘ​ട​ന​ക​ളു​ടെ സ്വാ​ധീ​ന​മാ​ണ് ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ൽ നി​ന്ന് അ​ധി​കൃ​ത​രെ പി​ന്തി​രി​പ്പി​ക്കു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.
രാ​ഷ​ട്രീ​യ സ്വാ​ധി​ന​മു​ള്ള നി​ര​വ​ധി സം​ഘ​ട​ന​ക​ളാ​ണ് ബീ​ച്ചു​ക​ളു​ടെ നേ​ട്ട​ത്തി​നെ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ത്.​കൂ​ടാ​തെ ജ​ന​ങ്ങ​ൾ തി​ങ്ങി​ക്കൂ​ട്ടു​ന്ന ച​ന്ത​ക​ളു​ടെ തി​ര​ക്കി​ലും ഇ​ന്ന​ലെ മാ​റ്റ​മു​ണ്ടാ​യി​ല്ലെ​ങ്കി​ലും​സാ​മൂ​ഹ്യ അ​ക​ലം കാ​റ്റി​ൽ പ​റ​ത്തി​യു​ള്ള ആ​ൾ​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ആ​രു​മു​ണ്ടാ​യി​ല്ല. ക​ഴി​ഞ്ഞ ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് ഇ​ടു​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടി​യി​രു​ന്ന മീ​ൻ ച​ന്ത​ക​ളെ വീ​തി കൂ​ടി​യ റോ​ഡു​വ​ക്കി​ലേ​ക്ക് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് മാ​റ്റി​യി​രു​ന്നു.
സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ച് ക​ച്ച​വ​ട​ക്കാ​രെ ഇ​രു​ത്താ​നും നി​യ​ന്ത്ര​ണം ലം​ഘി​ക്കു​ന്ന ആ​ൾ​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കാ​നും പോ​ലീ​സ് രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നു.
ഇ​ക്കു​റി അ​ധി​കൃ​ത​ർ പു​റ​പ്പെ​ടു​വി​ച്ച മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളു​ടെ അ​വ്യ​ക്ത​ത​യാ​ണ് ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ൽ നി​ന്ന് പോ​ലീ​സി​നെ പി​ന്തി​രി​പ്പി​ച്ച​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.