ആ​ന​പ്പെ​ട്ടി - പ​ര​പ്പാ​റ റോ​ഡി​ൽ ദുരി​ത​യാ​ത്ര
Monday, April 19, 2021 11:23 PM IST
വി​തു​ര : ത​ക​ർ​ന്നു കി​ട​ക്കു​ന്ന തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​രു​തു​മ്മൂ​ട് -പ​ര​പ്പാ​റ -ആ​ന​പ്പെ​ട്ടി റോ​ഡ് പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. റോ​ഡ് ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന​ത് കാ​ൽ​ന​ട യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
വി​തു​ര, തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളെ വേ​ർ​തി​രി​ക്കു​ന്ന റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യെ​ക്കു​റി​ച്ച് പ​ല ത​വ​ണ നി​വേ​ദ​ന​ങ്ങ​ളും പ​രാ​തി​ക​ളും ന​ൽ​കി​യെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്ന് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
റോ​ഡി​ൽ ഓ​ട​യി​ല്ലാ​ത്ത​തി​നാ​ൽ മ​ഴ പെ​യ്താ​ൽ റോ​ഡി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണെ​ന്നും ഇ​തു​മൂ​ലം ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​രാ​ണ് ഏ​റെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​തെ​ന്നും എ​ത്ര​യും വേ​ഗം ഇ​തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം .