ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പി​ച്ചു
Tuesday, April 20, 2021 11:27 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ലെ ചാ​ക്ക,കേ​ശ​വ​ദാ​സ​പു​രം,മു​ട്ട​ട, നെ​ടു​ങ്കാ​ട്,ആ​റ്റു​കാ​ല്‍ ആ​റ്റി​ങ്ങ​ല്‍ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ചി​റ്റാ​റ്റി​ന്‍​ക​ര കി​ളി​മാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ചൂ​ട്ട​യി​ല്‍,കൊ​ട്ടാ​രം, ബാ​ല​രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ഇ​ത്തി​യൂ​ര്‍ , അ​ണ്ടൂ​ര്‍​കോ​ണം പ​ഞ്ചാ​യ​ത്തി​ലെ തി​രു​വെ​ള്ളൂ​ര്‍, ചെ​റു​ന്നി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വെ​ണ്ണി​കോ​ട്തി​രു​പു​റം പ​ഞ്ചാ​യ​ത്തി​ലെ പു​ള​വ​ങ്ങ​ല്‍, തി​രു​പു​റം പ​ഞ്ചാ​യ​ത്തി​ലെ പ​ഴ​യ​ക​ട പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ പ്ര​ഖ്യാ​പി​ച്ചു.

മൈ​ക്രോ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ള്‍

പാ​തി​ര​പ്പ​ള്ളി പേ​ര​പ്പൂ​ര്‍ ക്ല​സ്റ്റ​ര്‍ പ്ര​ദേ​ശം, ബാ​ല​രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ലെ റ​സ​ല്‍​പു​രം​ചാ​ന​ര്‍ പാ​ല​ത്തി​ന്‍റെ വ​ട​ക്കേ​ഭാ​ഗം ,പോ​ത്ത​ന്‍​കോ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​ഞ്ഞ​മ​ല മു​ള​വി​ളാ​കം പ്ര​ദേ​ശം മൈ​ക്രോ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു.

കോ​വി​ഡ് വാ​ക്സി​ന്‍ ക്ഷാ​മം രൂക്ഷം

നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ ക്ഷാ​മം. ഇ​ന്ന​ലെ 498 പേ​ര്‍​ക്ക് കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കി. ടോ​ക്ക​ൺ എ​ടു​ത്ത നൂ​റ്റി​യ​ന്പ​തോ​ളം പേ​ര്‍ വാ​ക്സി​ന്‍ ല​ഭി​ക്കാ​തെ​മ​ട​ങ്ങി.​ടോ​ക്ക​ണ്‍ എ​ടു​ത്തി​ട്ട് വാ​കി​സി​ൻ ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് 23 ന് ​വാ​ക്സി​ൻ ന​ൽ​കും.

ഇ​ന്‍റ​ർ​വ്യൂ മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള സം​സ്ഥാ​ന സ​ഹ​ക​ര​ണ എം​പ്ലോ​യീ​സ് വെ​ൽ​ഫെ​യ​ർ ബോ​ർ​ഡി​ൽ ഒ​ഴി​വു​ള്ള എ​ൽ​ഡി ക്ലാ​ർ​ക്ക്, കം​പ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​ർ, പ്യൂ​ണ്‍ എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് 24നും 26​നും ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഇ​ന്‍റ​ർ​വ്യൂ മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.