പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് പ്ര​തി ര​ക്ഷ​പ്പെ​ട്ടു
Thursday, April 22, 2021 11:23 PM IST
വെ​ഞ്ഞാ​റ​മൂ​ട ്: പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് മോ​ഷ​ണ​ക്കേ​സ് പ്ര​തി ര​ക്ഷ​പ്പെ​ട്ടു. വെ​ഞ്ഞാ​റ​മൂ​ട് വ​ലി​യ ക​ട്ട​യ്ക്കാ​ൻ സ്വ​ദേ​ശി അ​രു​ൺ (21) ആ​ണ് ക​ഴ​ക്കൂ​ട്ടം എ​സ്ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള പോ​ലീ​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ച​ശേ​ഷം ബൈ​ക്കി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ട​ത്.
ക​ഴു​ക്കൂ​ട്ടം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ. വ​ലി​യ​ക​ട്ട​യ്ക്കാ​ൽ മു​ക്കു​ന്നൂ​ർ കു​ഴി​വി​ള കോ​ള​നി​യി​ൽ കൂ​ട്ടു​പ്ര​തി​യെ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ട​യി​ൽ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല.