സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Thursday, April 22, 2021 11:26 PM IST
നേ​മം : സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​മം മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച നി​ര​വ​ധി​പേ​ര്‍​ക്ക് പി​ഴ ചു​മ​ത്തി. ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ലു​ള്‍​പ്പെ​ടു​ന്ന നേ​മം മേ​ഖ​ല​യി​ല്‍ രോ​ഗ​വ്യാ​പ​നം കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ​രി​ശോ​ധ​ന​യ്ക്ക് സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റ് ഡി. ​മ​ല​ര്‍, എ​സ്.​ഐ. സു​ബ്ര​ഹ്മ​ണ്യ പോ​റ്റി, ഹെ​ല്‍​ത്ത് ഇ​ന്‍​സ​പ്ക്ട​ര്‍​മാ​രാ​യ ല​താ​കു​മാ​രി, ദീ​പ​ക്, സു​ജു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

നി​ത്യോ​പ​യോ​ഗ​
സാ​ധ​ന​ങ്ങ​ൾ
സ​പ്ലൈ​കോ
ഓ​ൺ​ലൈ​നി​ലൂ​ടെ

തി​രു​വ​ന​ന്ത​പു​രം: കെ​പ്കോ, ഹോ​ർ​ട്ടി​കോ​ർ​പ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ, മ​ത്സ്യം, മാം​സം, പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ സ​പ്ലൈ​കോ ഓ​ൺ​ലൈ​നി​ൽ ല​ഭ്യ​മാ​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​യ്ക്കാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​പ്ലൈ​കോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ 26 മു​ത​ൽ ഓ​ൺ​ലൈ​ൻ പ​ദ്ധ​തി ആ​രം​ഭി​ക്കും. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​പ​രി​ധി​യി​ലു​ള്ള​വ​ർ​ക്ക് 8921731931 എ​ന്ന വാ​ട്സ് ആ​പ് ന​മ്പ​രി​ലോ www.Bigcartkerala.com എ​ന്ന വെ​ബ്സൈ​റ്റി​ലോ ബു​ക്ക്ചെ​യ്യാം.