വെ​ളി​ച്ച​വും വെ​ള്ള​വു​മി​ല്ലാ​തെ നെ​ടു​മ​ങ്ങാ​ട് റ​വ​ന്യൂ ട​വ​ർ
Tuesday, May 4, 2021 11:53 PM IST
നെ​ടു​മ​ങ്ങാ​ട്: ട്രാ​ൻ​സ്ഫോ​മ​ർ ത​ക​രാ​റാ​യ​തു കൊ​ണ്ട് നി​ര​വ​ധി സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും വ്യാ​പാ​ര സ​മു​ച്ച​യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന നെ​ടു​മ​ങ്ങാ​ട് റ​വ​ന്യൂ ട​വ​റി​ൽ​വെ​ളി​ച്ച​വും വെ​ള്ള​വു​മി​ല്ല. ഹൗ​സിം​ഗ് ബോ​ർ​ഡി​ന്‍റെ ആ​സ്ഥാ​ന​മാ​യ നെ​ടു​മ​ങ്ങാ​ട് റ​വ​ന്യൂ ട​വ​റി​ൽ ഉ​ള്ള​വ​ർ ര​ണ്ടു​ദി​വ​സ​മാ​യി ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ്.ഹൗ​സിം​ഗ് ബോ​ർ​ഡി​ന്‍റെ കീ​ഴി​ൽ പെ​ടു​ന്ന ട്രാ​ൻ​സ്ഫോ​മ​ർ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് വെ​ള്ള​വും വെ​ളി​ച്ച​വു​മി​ല്ലാ​തെ റ​വ​ന്യൂ ട​വ​ർ ഇ​രു​ട്ടി​ൽ ത​പ്പു​ന്ന​ത് . ഇ​തേ​തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ഓ​ഫീ​സ്, ലേ​ബ​ർ ഓ​ഫീ​സ്, ഇ​ല​ക്ഷ​ൻ വി​ഭാ​ഗം, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ്, പ്ലാ​ന്‍റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫീ​സ്, സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സ് ടൗ​ൺ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് സ​ർ​വീ​സ് സ​ഹ​ക​ര​ണ സം​ഘം തു​ട​ങ്ങി​യ ഒാ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.