കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം വി​പു​ല​പ്പെ​ടു​ത്തി ന​ഗ​ര​സ​ഭ
Tuesday, May 4, 2021 11:53 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​ന​ഗ​ര​സ​ഭ അ​ങ്ക​ണ​ത്തി​ലേ​ക്ക് മാ​റ്റു​ന്നു. വി​പു​ലീ​ക​രി​ച്ച ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ണ്‍​ട്രോ​ൾ റൂം ​വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ൾ സെ​ന്‍റ​ർ വോ​ള​ന്‍റി​യ​ർ​മാ​ർ​ക്കും മെ​ഡി​ക്ക​ൽ ടീ​മി​നു​മു​ള്ള പ്രാ​ഥ​മി​ക പ​രി​ശീ​ല​നം ന​ഗ​ര​സ​ഭ​യി​ൽ ന​ട​ത്തി.​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ. ​അ​നീ​ഷ് ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി.
രോ​ഗി​ക​ളു​ടെ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​നു​വേ​ണ്ടി ന​ഗ​ര​സ​ഭ ആം​ബു​ല​ൻ​സ് സേ​വ​നം ആ​രം​ഭി​ച്ചു. ദി​നം​പ്ര​തി​യു​ള്ള രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ന​ഗ​ര​വാ​സി​ക​ൾ​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ അ​വ​ശ്യ​മ​രു​ന്നും വീ​ട്ടി​ലെ​ത്തി​ക്ക​ന്ന​തി​ന് ക​ണ്‍​സ്യൂ​മ​ർ ഫെ​ഡു​മാ​യി ന​ഗ​ര​സ​ഭ കൈ​കോ​ർ​ത്ത് പ്ര​വ​ർ​ത്തി​ക്കും. അ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് റീ​ജ​ണ​ൽ മാ​നേ​ജ​രു​മാ​യി മേ​യ​ർ ച​ർ​ച്ച ന​ട​ത്തി. ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ ഇ​തോ​ടൊ​പ്പ​മു​ള​ള ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ടാ​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും മ​രു​ന്നും ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് വീ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് മേ​യ​ർ അ​റി​യി​ച്ചു.