ഒ​രു വീ​ട്ടി​ൽ ര​ണ്ട് കോ​വി​ഡ് മ​ര​ണം
Thursday, May 6, 2021 11:42 PM IST
കാ​ട്ടാ​ക്ക​ട : കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു വീ​ട്ടി​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ര​ണ്ടു​പേ​ർ മ​രി​ച്ചു. പേ​യാ​ട് വി​ട്ടി​യം കു​റ​ക്കോ​ട്ടു​കോ​ണം ഷാ​ലോം ഭ​വ​നി​ൽ മോ​ഹ​ൻ​കു​മാ​ർ (55), ഭാ​ര്യാ​പി​താ​വ് സാ​ന​ന്ദം (80) എ​ന്നി​വ​രാ​ണ് മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മ​രി​ച്ച​ത്. നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നാ​ണ് മോ​ഹ​ൻ​കു​മാ​ർ മ​രി​ച്ച​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു മോ​ഹ​ൻ​കു​മാ​റി​ന്‍റെ ഭാ​ര്യാ​പി​താ​വ് സാ​ന​ന്ദം.​സു​ലോ​ച​ന​യാ​ണ് സാ​ന​ന്ദ​ത്തി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: പ​രേ​ത​നാ​യ ആ​ന​ന്ദ​രാ​ജ്, ജ​യ​ചി​ത്ര, റ​സ്റ്റീ​ന. മ​രു​മ​ക്ക​ൾ: മോ​ഹ​ൻ​കു​മാ​ർ, ജോ​സ് പ്ര​കാ​ശ്. മോ​ഹ​ൻ​കു​മാ​റി​ന്‍റെ ഭാര്യ ജ​യ​ചി​ത്ര,മ​ക​ൾ ജ​സ്മി .