52 സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ന്ന് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ
Saturday, May 8, 2021 12:10 AM IST
തി​രു​വ​ന​ന്ത​പു​രം : ജി​ല്ല​യി​ൽ ഇ​ന്ന് 52 സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ് അ​റി​യി​ച്ചു. ഫോ​ർ​ട്ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും വ​ലി​യ​തു​റ കോ​സ്റ്റ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലും ആ​മ​ച്ച​ൽ എ​ഫ്എ​ച്ച്സി​യി​ലും കോ​വാ​ക്സി​നും മ​റ്റു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ കോ​വീ​ഷീ​ൽ​ഡ് വാ​ക്സി​നും ന​ൽ​കും. വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ആ​ദ്യ ഡോ​സ് എ​ടു​ത്ത​വ​ർ അ​ടു​ത്തു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ടു​ക്ക​ണം. ദി​വ​സ​വും വൈ​കു​ന്നേ​രം മൂ​ന്നി​ന് അ​ടു​ത്ത ദി​വ​സ​ത്തേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ സൈ​റ്റ് ഓ​പ്പ​ൺ ആ​കും.
എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും 20 ശ​ത​മാ​നം ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ വ​ഴി​യും ബാ​ക്കി 80 ശ​ത​മാ​നം, സെ​ക്ക​ൻ​ഡ് ഡോ​സ് വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​നു​ള്ള​വ​ർ​ക്കു സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ വ​ഴി​യു​മാ​ണു ന​ൽ​കു​ന്ന​ത്.