ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു
Monday, May 10, 2021 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ചെ​ങ്ക​ല്‍ , കു​റ്റി​ച്ച​ല്‍ , പാ​റ​ശാ​ല , പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്തു​ക​ളെ പൂ​ര്‍​ണ​മാ​യും ക​ര​വാ​രം പ​ഞ്ചാ​യ​ത്തി​ലെ മു​ടി​യോ​ട്ടു​കോ​ണം, വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മേ​ലാം​കോ​ട് എ​ന്നി പ്ര​ദേ​ശ​ങ്ങ​ളെ​യും ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ പ്ര​ഖ്യാ​പി​ച്ചു.

നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ല്‍
കോ​വി​ഡ് പോ​സി​റ്റീ​വ് 850 ക​ട​ന്നു

നെ​യ്യാ​റ്റി​ന്‍​ക​ര: ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് രോ​ഗി​ക​ളു​ടെ എ​ണ്ണം 850 ക​ട​ന്നു. ആ​റു ദി​വ​സ​ത്തി​നു​ള്ളി​ല്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി മ​ര​ണ​മ​ട​ഞ്ഞ​വ​ര്‍ പ​ന്ത്ര​ണ്ടാ​യി.
ന​ഗ​ര​സ​ഭ​യി​ല്‍​കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കാ​യി ആം​ബു​ല​ന്‍​സ് സ​ജ്ജ​മാ​യി. പെ​രു​ന്പ​ഴു​തൂ​ര്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, മാ​ന്പ​ഴ​ക്ക​ര​യി​ലെ​യും ചാ​യ്ക്കോ​ട്ടു​കോ​ണ​ത്തെ​യും അ​ര്‍​ബ​ന്‍ പി​എ​ച്ച്സി​ക​ള്‍, നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ പി​പി യൂ​ണി​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 855 കോ​വി​ഡ് ബാ​ധി​ത​രാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. കൂ​ടു​ത​ല്‍ പേ​ര്‍ ചി​കി​ത്സ​യി​ലു​ള്ള​ത് പെ​രു​ന്പ​ഴു​തൂ​രി​ലാ​ണ് 425 പേ​ര്‍.
മാ​ന്പ​ഴ​ക്ക​ര​യി​ല്‍ 116, ചാ​യ്ക്കോ​ട്ടു​കോ​ണ​ത്ത് 277, ജ​ന​റ​ല്‍ ആ​ശു​പ​ത്രി പി ​പി യൂ​ണി​റ്റ് 37 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റി​ട​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം. ഈ ​മാ​സം ആ​ദ്യം കോ​വി​ഡ് മ​ര​ണ​സം​ഖ്യ 65 എ​ന്ന സ്ഥാ​ന​ത്ത് നി​ന്ന് ഇ​ന്ന​ലെ ക​ണ​ക്കു​ക​ള്‍ 82 ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. കോ​വി‍​ഡ് രോ​ഗി​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ 9496942242 എ​ന്ന ന​ന്പ​രി​ല്‍ ബ​ന്ധ​പ്പെ​ട്ടാ​ല്‍ ആം​ബു​ല​ന്‍​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​കു​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.