ദു​രി​തം വി​ത​ച്ച് ന​ഗ​ര​ത്തി​ല്‍ തോ​രാ മ​ഴ
Wednesday, May 12, 2021 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: ദു​രി​തം വി​ത​ച്ച് ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​യും ഇ​ടി​മി​ന്ന​ലും. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ആ​രം​ഭി​ച്ച അ​തി​ശ​ക്ത​മാ​യ മ​ഴ രാ​ത്രി വൈ​കി​യും തു​ട​ര്‍​ന്ന​തോ​ടെ ന​ഗ​ര​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ല്‍ മു​ങ്ങി. ത​മ്പാ​നൂ​ര്‍ ബ​സ്റ്റാ​ൻഡ് പ​രി​സ​ര​വും റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​വും മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട മ​ഴ​യി​ല്‍ വെ​ള്ള​ത്തി​ല്‍ മു​ങ്ങി. റെ​യി​ല്‍​വേ ട്രാ​ക്കി​ലും വെ​ള്ളം ക​യ​റി. റോ​ഡു​ക​ളി​ല്‍ വെ​ള്ളം പൊ​ങ്ങി​യ​തോ​ടെ ഗ​താ​ഗ​ത​വും ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു.

ത​മ്പാ​നൂ​രി​ല്‍ വെ​ള്ള​ക്കെ​ട്ടി​ല്‍ ര​ണ്ട് കാ​റു​ക​ള്‍ അ​ക​പ്പെ​ട്ടു. ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി​യാ​ണ് യാ​ത്ര​ക്കാ​രെ ര​ക്ഷ​പെ​ടു​ത്തി​യ​ത്. ഉ​ച്ച​യോ​ടെ ആ​രം​ഭി​ച്ച മ​ഴ രാ​ത്രി വൈ​കി​യും ശ​ക്തി കു​റ​യാ​തെ തി​മി​ര്‍​ത്തു പെ​യ്യു​ക​യാ​ണ്. ക​ഴ​ക്കൂ​ട്ടം ടെ​ക്നോ​പാ​ര്‍​ക്കി​നു എ​തി​ര്‍​വ​ശ​ത്ത് സ​ര്‍​വീ​സ് റോ​ഡി​ല്‍ വ​ലി​യ വെ​ള്ള​ക്കെ​ട്ടാ​ണ് രൂ​പ​പ്പെ​ട്ട​ത്. ത​മ്പാ​നൂ​ര്‍, ഊ​റ്റു​കു​ഴി ജം​ഗ്ഷ​ന്‍, കി​ഴ​ക്കേ​കോ​ട്ട, രാ​ജാ​ജി ന​ഗ​ര്‍, ചെ​ങ്ക​ല്‍​ച്ചൂ​ള, മു​റി​ഞ്ഞ​പാ​ലം, ചാ​ക്ക, പേ​ട്ട, ക​വ​ടി​യാ​ര്‍,മ്യൂ​സി​യം, പൂ​ജ​പ്പു​ര, ജ​ഗ​തി, ക​ഴ​ക്കൂ​ട്ടം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ​ലി​യ​തോ​തി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​ത് പ്ര​ദേ​ശ​വാ​സി​ക​ളേ​യും യാ​ത്ര​ക്കാ​രെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കി.

അ​ട്ട​ക്കു​ള​ങ്ങ​ര, ശ്രീ​വ​രാ​ഹം പ​റ​മ്പി​ല്‍, ക​ണ്ണ​മ്മൂ​ല, ത​മ്പാ​നൂ​ര്‍, പ​ഴ​വ​ങ്ങാ​ടി, ക​മ​ലേ​ശ്വ​രം, മ​ണ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും അ​തി​രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി. ക​ര​മ​ന​യാ​റി​ലും കി​ള്ളി​യാ​റി​ലും വെ​ള്ള​മു​യ​ര്‍​ന്നു. ന​ദി​ക​ളോ​ട് ചേ​ര്‍​ന്നു​ള്ള വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യ​ത് താ​ഴ്ന്ന പ്ര​ദേ​ശ​ത്തു​ള്ള​വ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി. ത​മ്പാ​നൂ​രും പ​രി​സ​ര​വും വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ​തോ​ടെ അ​ത്യാ​വ​ശ്യ യാ​ത്ര​ക​ള്‍​ക്കാ​യി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും പു​റ​ത്തി​റ​ങ്ങി​യ​വ​രും വെ​ട്ടി​ലാ​യി. പു​ളി​മൂ​ട് മു​ത​ല്‍ ഓ​വ​ര്‍​ബ്രി​ഡ്ജ് വ​രെ​യു​ള്ള തെ​രു​വു​വി​ള​ക്കു​ക​ള്‍ ഇ​ടി​മി​ന്ന​ലി​ല്‍ ന​ശി​ച്ചു.

ഇ​ടി​മി​ന്ന​ലി​ല്‍ നി​ര​വ​ധി വീ​ടു​ക​ളി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലും ജി​ല്ല​യി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നു​ള്ള മു​ന്ന​റി​യി​പ്പ്.