വ്യാ​ജ​വാ​റ്റ് ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Wednesday, May 12, 2021 12:15 AM IST
പ​ള്ളി​ക്ക​ൽ: പ​ള്ളി​ക്ക​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ്യാ​ജ​വാ​റ്റ് ന​ട​ത്തി​യ ഒ​രാ​ളെ അ​റ​സ്റ്റി​ൽ.

മ​ട​വൂ​ർ ആ​റു​കാ​ഞ്ഞി​രം പാ​റ​യ​ടി വീ​ട്ടി​ൽ അ​ശോ​ക​നെ(​സി​ന്ധു​ക്കു​ട്ട​ൻ) ആ​റ​ര ലി​റ്റ​ർ വാ​റ്റു ചാ​രാ​യ​വും പ​ത്തു​ലി​റ്റ​റോ​ളം കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും 80,000 രൂ​പ​യു​മാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ അ​നി​ൽ​കു​മാ​ർ, എ​സ്ഐ സ​ര​ലാ​ൽ, ഗ്രേ​ഡ് എ​സ്ഐ​മാ​രാ​യ വി​ജ​യ​ൻ, ഉ​ദ​യ​കു​മാ​ർ, എ​സ്‌​സി​പി​ഒ അ​നീ​ഷ്, സി​പി​ഒ​മാ​രാ​യ ഷെ​മാ​ർ, വി​നീ​ഷ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്.​ലോ​ക്ക്ഡൗ​ണാ​യ​തി​നാ​ൽ മ​ദ്യ​ശാ​ല​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ മേ​ഖ​ല​യി​ൽ വ്യാ​ജ​വാ​റ്റ് സ​ജീ​വ​മാ​ണെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.