മ​ഴ​ക്കെ​ടു​തി ന​ട​പ​ടി​ക​ളു​മാ​യി ന​ഗ​ര​സ​ഭ
Sunday, May 16, 2021 1:36 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യ ആ​മ​യി​ഴ​ഞ്ചാ​ന്‍ തോ​ടി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി ന​ഗ​ര​സ​ഭ. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ ന​ഗ​ര​സ​ഭ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് മേ​യ​ര്‍ അ​റി​യി​ച്ചു. മ​ഴ​ക്കെ​ടു​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ഇ​ന്ന​ലെ മേ​യ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ അ​ടി​യ​ന്ത​ര യോ​ഗം ചേ​ര്‍​ന്നു. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ല്‍ ഡ​പ്യൂ​ട്ടി മേ​യ​ര്‍, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​ര്‍, ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ 919 ഓ​ട​ക​ള്‍ വൃ​ത്തി​യാ​ക്കി വെ​ള്ളം ഒ​ഴു​കി പോ​കു​ന്ന സ്ഥി​തി ഉ​ണ്ടാ​ക്കി​യി​രു​ന്നു​വെ​ന്നും പൊ​തു​മ​രാ​മ​ത്ത്, ജ​ല​സേ​ച​ന വ​കു​പ്പു​ക​ളും, റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡ് തു​ട​ങ്ങി​യ ഏ​ജ​ന്‍​സി​ക​ളും ചെ​യ്യേ​ണ്ടി​യി​രു​ന്ന പ്ര​വൃ​ത്തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തേ​ണ്ട​തു​ണ്ട് എ​ന്ന് മേ​യ​ര്‍ പ​റ​ഞ്ഞു. ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​ണെ​ന്ന് മേ​യ​ര്‍ അ​റി​യി​ച്ചു.
ക​ട​ല്‍​ക്ഷോ​ഭം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ തീ​ര​ദേ​ശ വാ​ര്‍​ഡു​ക​ളി​ലെ കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്തു. തീ​ര​ദേ​ശ​ത്ത് മേ​യ​റും, ഡ​പ്യൂ​ട്ടി മേ​യ​റും, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​രും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി സ്ഥി​തി വി​ല​യി​രു​ത്തി. ക​ട​ല്‍​ക്ഷോ​ഭം ബാ​ധി​ക്കാ​നി​ട​യു​ള്ള തീ​ര​ദേ​ശ​ത്തെ മു​ഴു​വ​ന്‍ പേ​രെ​യും മാ​റ്റി പാ​ര്‍​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ എ​ടു​ത്തി​ട്ടു​ണ്ട്. അ​പ​ക​ട​ക​ര​മാ​യി നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ള്‍ മു​റി​ച്ചു മാ​റ്റു​ന്ന​തി​ന് ഫ​യ​ര്‍​ഫോ​ഴ്സ് വി​ഭാ​ഗ​ത്തോ​ടൊ​പ്പം ന​ഗ​ര​സ​ഭ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മേ​യ​ര്‍ അ​റി​യി​ച്ചു.