അ​രു​വി​ക്ക​ര ശു​ദ്ധ​ജ​ല പ്ലാ​ന്‍റ് ജി.​ആ​ർ.അ​നി​ൽ സ​ന്ദ​ർ​ശി​ച്ചു
Sunday, May 16, 2021 11:31 PM IST
നെ​ടു​മ​ങ്ങാ​ട് :ക​ര​കു​ളം പ​ഞ്ചാ​യ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി ആ​റു ദി​വ​സ​ങ്ങ​ളി​ലാ​യി കു​ടി​വെ​ള്ളം കി​ട്ടാ​ത്ത​തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി നി​യു​ക്ത എം​എ​ൽ​എ ജി.​ആ​ർ. അ​നി​ൽ അ​രു​വി​ക്ക​ര കു​മ്മി​യി​ലു​ള്ള ശു​ദ്ധ​ജ​ല ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് സ​ന്ദ​ർ​ശി​ച്ചു.
തു​ട​ർ​ന്ന് വാ​ട്ട​ർ​അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി.
പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യിക​ല്ല​യ​ത്ത് പു​തു​താ​യി ജ​ല​സം​ഭ​ര​ണി സ്ഥാ​പി​ക്കു​ന്ന​തി​നും, വ​ർ​ഷ​ങ്ങ​ളാ​യി പ​ഴ​ക്ക​മു​ള്ള പൈ​പ്പ് ലൈ​നു​ക​ൾ മാ​റ്റു​ന്ന​തി​നും, അ​രു​വി​ക്ക​ര​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ന്ന പൈ​പ്പി​ൽ ഇ​ന്‍റ​ർ​ക​ണ​ക്ഷ​ൻ ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ജി.​ആ​ർ. അ​നി​ൽ പ​റ​ഞ്ഞു.
ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യു.​ലേ​ഖ​റാ​ണി, അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ള​ത്ത​റ മ​ധു, ബ്ലോ​ക്ക് മെ​മ്പ​ർ അ​രു​വി​ക്ക​ര വി​ജ​യ​ൻ നാ​യ​ർ, ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി. ​രാ​ജീ​വ്,പ​ഞ്ചാ​യ​ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ എം​എ​ൽ​എ​യോ​ടൊ​പ്പ​ംപ്ലാന്‍റ് സന്ദർശിച്ചു.