വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ജ​ന​സാ​ഗ​രം
Thursday, June 17, 2021 1:33 AM IST
വി​ഴി​ഞ്ഞം: അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ച നി​യ​ന്ത്ര​ങ്ങ​ൾ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് പാ​ടെ പാ​ളു​ന്നു. മീ​ൻ​പി​ടി​ത്ത​ക്കാ​രും, ലേ​ല​ക്കാ​രും മീ​ൻ വാ​ങ്ങാ​നെ​ത്തി​യ​വ​രു​മാ​യി ഇ​ന്ന​ലെ​യും നൂ​റ് ക​ണ​ക്കി​ന് ആ​ൾ​ക്കാ​ർ തു​റ​മു​ഖ​ത്ത് ത​ടി​ച്ച് കു​ടി. രോ​ഗ വ്യാ​പ​ന​മു​ള്ള ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലു​ള്ള​വ​രും യാ​തൊ​രു പ​രി​ശോ​ധ​ന​യു​മി​ല്ലാ​തെ തീ​ര​ത്തെ​ത്തി. മ​ത്സ്യ​ബ​ന്ധ​ന സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ ജി​ല്ല​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് വ​ള്ള​ങ്ങ​ൾ വി​ഴി​ഞ്ഞ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. ക​ട​ൽ​ക്ഷോ​ഭ​മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ്ര​തി​കൂ​ല​കാ​ലാ​വ​സ്ഥ​യെ​യും അ​വ​ഗ​ണി​ച്ച് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നൂ​റ് ക​ണ​ക്കി​ന് വ​ള്ള​ങ്ങ​ൾ​ക​ട​ലി​ൽ ഇ​റ​ങ്ങി.

കൊ​ണ്ടു വ​രു​ന്ന മീ​ൻ വാ​ങ്ങാ​നെ​ത്തു​ന്ന ആ​യി​ര​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ നാ​മ​മാ​ത്ര​മാ​യ പോ​ലീ​സ് സം​വി​ധാ​ന​മാ​ണ് വി​ഴി​ഞ്ഞ​ത്തു​ള്ള​ത്. ബാ​രി​ക്കേ​ഡ് തീ​ർ​ത്ത് ലേ​ല​ത്തി​ന് പ്ര​ത്യേ​ക സം​വി​ധാ​ന​മൊ​രു​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള തീ​രു​മാ​ന​ങ്ങ​ൾ പാ​ളി​യ​തോ​ടെ ജ​ന​ത്തി​ര​ക്കും വ​ർ​ധി​ച്ചു.​കോ​വി​ഡി​ന്‍റെ ഒ​ന്നാം ത​രം​ഗ​ത്തെ ചെ​റു​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും ഒ​രു​ക്കി​യ​നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​പ്പോ​ൾ ഇ​ല്ലാ​താ​യി. ഒ​ന്നാം ത​രം​ഗ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ​അ​ധി​കൃ​ത​ർ കാ​ണി​ച്ച അ​ല​സ​ത തീ​ര​ദേ​ശ​ത്ത് കോ​വി​ഡ് പ​ട​ർ​ന്നു പി​ടി​ക്കു​ന്ന​തി​ന് വി​ഴി​തെ​ളി​ച്ചു.

ഒ​ടു​വി​ൽ ആ​രോ​ഗ്യ വി​ഭാ​ഗ​വും പോ​ലീ​സും​ഫി​ഷ​റീ​സും മ​ത്സ്യ​ഫെ​ഡും സം​യു​ക്ത​മാ​യി രം​ഗ​ത്തി​റ​ങ്ങി​യാ​ണ് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​ത്.​ഇ​ക്കു​റി തീ​രു​മാ​ന​ങ്ങ​ൾ പ​ല​തു​മു​ണ്ടാ​യെ​ങ്കി​ലും ഒ​ന്നും ഫ​ലം ക​ണ്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ​പ​റ​യു​ന്നു.​

പോ​ലീ​സു​കാ​രു​ടെ എ​ണ്ണ​വും പ​കു​തി​യാ​യി വെ​ട്ടി​ക്കു​റ​ച്ച അ​ധി​കൃ​ത​ർ ആ​രോ​ഗ്യ​വ​കു​പ്പി​ന് പ്ര​ത്യേ​ക നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.