പോ​ത്ത​ൻ​കോ​ട്, പ​ന​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ൽ ട്രി​പ്പി​ൾ ലോ​ക് ഡൗ​ൺ
Thursday, June 17, 2021 1:33 AM IST
പോ​ത്ത​ൻ​കോ​ട്: പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റീ​വ് നി​ര​ക്ക് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ൽ ട്രി​പ്പി​ൾ ലോ​ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള പ്ര​വ​ർ​ത്ത​നാ​നു​മ​തി​യു​ള്ള മു​ഴു​വ​ൻ മാ​ർ​ജി​ൻ​ഫ്രീ മാ​ർ​ക്ക​റ്റു​ക​ളും സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളും ഹോ​ൾ​സെ​യി​ൽ സാ​ധ​നം വി​ൽ​ക്കു​ന്ന എ​ല്ലാ വ്യാ​പാ​ര വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും
ചൊ​വ്വ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​ൽ​ക്കു​ന്ന ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി​വ​രെ രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാം.
നി​ർ​മാ​ണ ജോ​ലി​ക​ൾ ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ പ്ര​വ​ർ​ത്തി​ക്കാം.
പാ​ച​ക​വാ​ത​ക സ്റ്റൗ ​റി​പ്പ​യ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളും ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാം. പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ, പ​ഠ​ന​സാ​മ​ഗ്രി​ക​ൾ വി​ൽ​ക്കു​ന്ന എ​ല്ലാ ക​ട​ക​ളും തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് തു​റ​ക്കാം.
ഹോ​ട്ട​ലു​ക​ളും റ​സ്റ്റോ​റ​ന്‍റു​ക​ളും തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ ഹോം ​ഡെ​ലി​വ​റി മാ​ത്രം ന​ട​ത്താം. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി അ​ട​ച്ചി​ടും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ അ​ട​ച്ചു​പൂ​ട്ട​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത​ധി​ത​ർ അ​റി​യി​ച്ചു.
നെ​ടു​മ​ങ്ങാ​ട് : കോ​വി​ഡ് നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ന​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ൽ ട്രി​പ്പി​ൾ ലോ​ക് ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി.
പോ​ലീ​സ് ക​ര്‍​ശ​ന​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. പ​ഞ്ചാ​യ​ത്തി​നു​പു​റ​ത്തേ​യ്ക്കു​ള്ള യാ​ത്ര​ക​ള്‍ നി​രോ​ധി​ച്ചി​ട്ടു​ണ്ട്. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ ഉ​ച്ച​വ​രെ മാ​ത്ര​മേ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കൂ.