അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സാ​ന്ത്വ​ന​മാ​യി ലേ​ബ​ർ ഓ​ഫീ​സ​ർ
Thursday, June 17, 2021 1:36 AM IST
വെ​ഞ്ഞാ​റ​മൂ​ട്: അ​തിഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ എ​ത്തി​ച്ച് ലേ​ബ​ർ ഓ​ഫീ​സ​ർ. ലോ​ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് ദു​രി​ത​ത്തി​ലാ​യ പ​ത്തോ​ളം ആ​സാം സ്വ​ദേ​ശി​ക​ർ​ക്ക് അ​രി​യും പ​യ​ർ വ​ർ​ഗ​ങ്ങ​ളും അ​ട​ങ്ങി​യ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് എ​ത്തി​ച്ചു ന​ൽ​കി​യാ​ണ് ആ​റ്റി​ങ്ങ​ൽ ലേ​ബ​ർ ഓ​ഫീ​സ​ർ കൃ​ഷ്ണ​കു​മാ​ർ മാ​തൃ​ക​യാ​യ​ത്.​ഇ​വ​രു​ടെ ദു​രി​ത​ങ്ങ​ൾ മു​ൻ വാ​ർ​ഡ് മെ​മ്പ​ർ ബി​നു എ​സ്. നാ​യ​രാ​ണ് ലേ​ബ​ർ ഓ​ഫീ​സ​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് ക്യാ​മ്പി​ലെ​ത്തി​യ അ​ദ്ദേ​ഹം സ്വ​ന്തം പ​ണം ഉ​പ​യോ​ഗി​ച്ച് അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.