അ​ക്ര​മം; പ്ര​തി​ഷേ​ധ​വു​മാ​യി ആ​രോ​ഗ്യ സം​ഘ​ട​ന​ക​ൾ
Friday, June 18, 2021 11:52 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​രോ​ഗ്യ സം​ഘ​ട​ന​ക​ൾ. സം​സ്ഥാ​ന​ത്ത് ഐ​എം​എ, കെ​ജി​എം​ഒ​എ, കെ​ജി​എം​സി​ടി​എ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. കെ​ജി​എം​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ത്ര​യും പെ​ട്ടെ​ന്ന് ആ​ശു​പ​ത്രി​ക​ളെ പ്ര​ത്യേ​ക സു​ര​ക്ഷ മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ഐ​എം​എ ആ​വ​ശ്യ​പ്പെ​ട്ടു.
മി​ക​ച്ച ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള കേ​ര​ള​ത്തി​ലും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ സു​ര​ക്ഷി​ത​ര​ല്ല എ​ന്നാ​ണ് ഒ​രാ​ഴ്ച്ച​യ്ക്കി​ടെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ സം​സ്ഥാ​ന​ത്തു​ണ്ടാ​യ അ​ക്ര​മ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​തെ​ന്ന് കെ​ജി​എം​ഒ​എ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ആ​ദ​രി​ച്ചു

വെ​ഞ്ഞാ​റ​മൂ​ട്: സ​ർ​ട്ടി​ഫൈ​ഡ് മാ​നേ​ജ്മെ​ന്‍റ് അ​ക്കൗ​ണ്ട​ന്‍റ് ( സി​എം​എ​യു​എ​സ്) പ​രീ​ക്ഷ​യി​ൽ ലോ​ക​ത്തി​ൽ ആ​ദ്യ മി​ക​ച്ച പ​ത്ത് പെ​ർ​ഫോ​മേ​ഴ്സി​ൽ ഒ​രാ​ളും ഇ​ന്ത്യ​യി​ലെ ര​ണ്ട് റാ​ങ്ക് ജേ​താ​ക്ക​ളി​ൽ ഒ​രാ​ളു​മാ​യ കി​ളി​മാ​നൂ​ർ ക​ണ്ണ​ൻ വി​ള​യി​ൽ ച​ന്ദ​നാ ബോ​സി​നെ ആ​ദ​രി​ച്ചു. ഗു​ഡ്സ് ട്രാ​ൻ​സ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു ) കി​ളി​മാ​നൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽഒ .​എ​സ്. അം​ബി​ക എം​എ​ൽ​എ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.
ച​ട​ങ്ങി​ൽ സി​ഐ​ടി​യു ഏ​രി​യാ സെ​ക്ര​ട്ട​റി​യും സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വു​മാ​യ ഷാ​ജ​ഹാ​ൻ,ഗു​ഡ്സ് ട്രാ​ൻ​സ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ കി​ളി​മാ​നൂ​ർ ഏ​രി​യാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സു​നി​ൽ കൈ​ര​ളി, ഡോ. ​ഷൈ​ലേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.