തി​ര​ക്കൊ​ഴി​ഞ്ഞ് നിരത്തുകൾ
Sunday, June 20, 2021 3:08 AM IST
തി​രു​വ​ന​ന്ത​പു​രം: വാ​രാ​ന്ത്യ ലോ​ക്ഡൗ​ണി​ൽ നാ​ട്ടി​ലും ന​ഗ​ര​ത്തി​ലും റോ​ഡു​ക​ളി​ൽ തി​ര​ക്കൊ​ഴി​ഞ്ഞു. അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്കു മാ​ത്രം ജ​നം പു​റ​ത്തി​റ​ങ്ങി.​സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, ബാ​ങ്കു​ക​ൾ, വ്യാ​പാ​ര​ശാ​ല​ക​ൾ എ​ന്നി​വ​യ്ക്കെ​ല്ലാം അ​വ​ധി​യാ​യി​രു​ന്നു. ചാ​ല ക​ന്പോ​ളം, പാ​ള​യം മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ൾ വി​ജ​ന​മാ​യി​രു​ന്നു. കെ​എ​സ്ആ​ർ​ടി​സി അ​വ​ശ്യ സ​ർ​വീ​സ് ന​ട​ത്തി. അ​തേ​സ​മ​യം പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.​ഇ​ന്നും സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണാ​ണ്. സ്വ​കാ​ര്യ​ബ​സ് സ​ർ​വീ​സ് ഉ​ണ്ടാ​കി​ല്ല. കെ​എ​സ്ആ​ർ​ടി​സി അ​വ​ശ്യ സ​ർ​വീ​സ് ന​ട​ത്തും. ഹോ​ട്ട​ലു​ക​ളി​ൽ ഇ​ന്ന് പാ​ഴ്സ​ൽ ന​ൽ​കി​ല്ല. ഹോം ​ഡെ​ലി​വ​റി ന​ട​ക്കും. ഹോ​ട്ട​ലു​ക​ൾ, റ​സ്റ്റോ​റ​ന്‍റു​ക​ൾ, ബേ​ക്ക​റി​ക​ൾ എ​ന്നി​വ രാ​വി​ലെ ഏ​ഴു​മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ തു​റ​ക്കും.
ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ൾ, പ​ല​വ്യ​ഞ്ജ​നം, പ​ഴം, പ​ച്ച​ക്ക​റി, പാ​ൽ, മ​ത്സ്യം, മാം​സം എ​ന്നി​വ വി​ൽ​ക്കു​ന്ന ക​ട​ക​ൾ രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ പ്ര​വ​ർ​ത്തി​ക്കും.​നാ​ളെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, ബാ​ങ്കു​ക​ൾ, ഇ​ൻ​ഷ്വ​റ​ൻ​സ് സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും.