സ്മാ​ർ​ട്ട് ഫോ​ൺ വാ​ങ്ങാ​ൻ ബി​രി​യാ​ണി ഫെ​സ്റ്റ് ന​ട​ത്തി
Monday, June 21, 2021 12:07 AM IST
വി​ഴി​ഞ്ഞം: സ്മാ​ർ​ട്ട് ഫോ​ൺ ഇ​ല്ലാ​ത്ത​തി​നാ​ൽ ഓ​ൺ​ലൈ​ൺ പ​ഠ​നം മു​ട​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്മാ​ർ​ട്ട് ഫോ​ൺ വാ​ങ്ങി ന​ൽ​കാ​ൻ ബി​രി​യാ​ണി ഫെ​സ്റ്റും, 20 രൂ​പ ച​ല​ഞ്ചും, ആ​ക്രിശേ​ഖ​ര​ണ​വു​മാ​യി ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ. ഡി​വൈ​എ​ഫ്ഐ ന​ന്നം​കു​ഴി യൂ​ണി​റ്റാ​ണ് സ​ഹ​പാ​ഠി എ​ന്ന പേ​രി​ൽ പ​ദ്ധ​തി ആ​രം​ഭി​ച്ച് വി​ദ്യാ​ർഥി​ക​ൾ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ന്ന​ത്. കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്തി​ലെ 10 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്മാ​ർ​ട്ട് ഫോ​ൺ വാ​ങ്ങി ന​ൽ​കു​ന്ന​തി​നാ​യാ​ണ് സ​ഹ​പാ​ഠി എ​ന്ന പേ​രി​ൽ പ​ദ്ധ​തി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ നി​ന്ന് പ​ത്ര​കെ​ട്ടു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ആ​ക്രി സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ചും ഡി​വൈ​എ​ഫ്ഐ ന​ന്നം​കു​ഴി യൂ​ണി​റ്റി​ലെ പ്ര​വ​ർ​ത്ത​ക​രു​ടെ ഒ​രു ദി​വ​സ​ത്തെ ശ​മ്പ​ളം മാ​റ്റി​വ​ച്ചും ഫോ​ണു​ക​ൾ വാ​ങ്ങാ​നു​ള്ള പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നോ​ട​പ്പം 20 രൂ​പ ച​ല​ഞ്ചും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ ബി​രി​യാ​ണി ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ച​ത്. ഫോ​ൺ മു​ഖാ​ന്തി​ര​മാ​ണ് ബി​രി​യാ​ണി​ക്കു​ള്ള ഓ​ർ​ഡ​റു​ക​ൾ പ്ര​വ​ർ​ത്ത​ക​ർ ശേ​ഖ​രി​ച്ച​ത് .തു​ട​ർ​ന്ന് ആ​വ​ശ്യാ​നു​സ​ര​ണം ബി​രി​യാ​ണി വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കി. 500 പേ​ർ​ക്കു​ള്ള ബി​രി​യാ​ണി​യാ​ണ് വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്

എ​ങ്കി​ലും 600 ഓ​ർ​ഡ​റു​ക​ളാ​ണ് ഇ​വ​ർ​ക്ക് ല​ഭി​ച്ച​ത്. ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ണ​വും ആ​ക്രി സാ​ധ​ന​ങ്ങ​ൾ വി​റ്റു​കി​ട്ടു​ന്ന പ​ണ​വും ചേ​ർ​ത്ത് മൊ​ബൈ​ലു​ക​ൾ വാ​ങ്ങി ന​ൽ​കു​മെ​ന്നും വീ​ട്ടി​ൽ സ്മാ​ർ​ട്ട് ഫോ​ൺ ഇ​ല്ലാ​ത്ത കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യാ​ണ് സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ ന​ൽ​കു​ന്ന​തെ​ന്നും സി​പി​എം ആ​ട്ട​റ​മൂ​ല ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​നു​രാ​ജ് പ​റ​ഞ്ഞു. മ​ന്നോ​ട്ടു​കോ​ണം വാ​ർ​ഡ് മെ​മ്പ​ർ വി.​ടി. ബീ​ന ഉ​ൾ​പ്പ​ടെ​യു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രാ​യ വീ​ട്ട​മ്മ​മാ​രാ​ണ് ബി​രി​യാ​ണി പൊ​തി​ക​ൾ ത​യാ​റാ​ക്കി​യ​ത്.​ഡി​വൈ​എ​ഫ്ഐ ഏ​രി​യാ ക​മ്മി​റ്റി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്ര​വീ​ൺ ഉ​ൾ​പ്പ​ടെ​യു​ള്ള ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​രി​യാ​ണി പൊ​തി​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കി.