കു​രു​ന്നു​ക​ളു​ടെ ‘കു​ട്ടി’സി​നി​മ​ക​ള്‍​ക്ക് ഫേ​സ്ബു​ക്കി​ല്‍ നി​റ​ഞ്ഞ കൈ​യ​ടി
Monday, June 21, 2021 12:07 AM IST
നെ​ടു​മ​ങ്ങാ​ട്: വി​ദ്യാ​ർ​ഥി​ക​ളാ​യ കാ​ശി​നാ​ഥി​ന്‍റെ​യും അ​ള​ക​ന​ന്ദ​യു​ടെ​യും ഹ്ര​സ്വ​ചി​ത്ര നി​ർ​മാ​ണം ശ്ര​ദ്ധേ​യ​മാ​കു​ന്നു. ലോ​ക്ഡൗ​ൺ ആ​രം​ഭി​ച്ച​നാ​ൾ മു​ത​ൽ വീ​ട്ടി​ൽ അ​ക​പ്പെ​ട്ടു​പോ​യ പ​ന​യ്ക്കോ​ട് വി.​കെ.​കാ​ണി ഗ​വ. ഹൈ​സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ കാ​ശി​നാ​ഥും അ​തേ സ്കൂ​ളി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യും സ​ഹോ​ദ​രി​യു​മാ​യ അ​ള​ക​ന​ന്ദ​യും സ​മ​യം പോ​കാ​ൻ ചെ​യ്തു തു​ട​ങ്ങി​യ​താ​ണ് ഹ്ര​സ്വ​ചി​ത്ര നി​ർ​മാ​ണം.
അ​ച്ഛ​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് അ​നു​ജ​ത്തി അ​ള​ക​ന​ന്ദ​യെ നാ​യി​ക​യാ​ക്കി അ​ഞ്ച് മി​നി​റ്റോ​ളം ദൈ​ർ​ഘ്യ​മു​ള്ള ഷോ​ർ​ട്ട് ഫി​ലി​മു​ക​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഇ​വ​ർ നി​ർ​മി​ച്ച അ​മ്മു​വി​ന്‍റെ സ്വ​പ്നം, മി​റ​ർ എ​ന്നീ ചി​ത്ര​ങ്ങ​ൾ ത​രം​ഗ​മാ​യി ക​ഴി​ഞ്ഞു.
മൊ​ബൈ​ൽ ഫോ​ണി​ലെ ആ​പ്‌​ലോ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് കാ​ശി​നാ​ഥ് എ​ഡി​റ്റ് ചെ​യ്യു​ന്ന​ത്. തു​ട​ർ​ന്ന് ഫേ​സ്ബു​ക്കി​ൽ അ​പോ​ഡ് ചെ​യ്യും.​കൂ​ട്ടു​കാ​രു​ടെ​യും നാ​ട്ടു​കാ​രും ഹ്ര​സ്വ​ചി​ത്ര ക​ണ്ട​തോ​ടെ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​യി.
പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത​തി​നാ​ൽ വീ​ടും പ​രി​സ​ര​വും ത​ന്നെ​യാ​ണ് ഇ​വ​ർ ലൊ​ക്കേ​ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.
അ​ച്ഛ​ൻ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ൽ വ​രു​ന്ന​ത് വ​രെ കാ​ത്തി​രി​ക്കും അ​ച്ഛ​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങി ഷൂ​ട്ടിം​ഗ് തു​ട​ങ്ങും യാ​തൊ​രു മ​ടു​പ്പും കൂ​ടാ​തെ.
സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ക​മ​ന്‍റും ലൈ​ക്കു​മാ​ണ് ഇ​വ​ർ ഇ​ഷ്ട​പ്പെ​ടു​ന്ന പ്ര​തി​ഫ​ലം. മി​മി​ക്രി താ​ര​മാ​യ പ​ന​യ്ക്കോ​ട് ന​ട്ടു​വ​ൻ കാ​വി​ൽ സി​നു​സാ​ഗ​ർ, ര​ജ​നി ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് കാ​ശി​നാ​ഥും അ​ള​ക​ന​ന്ദ​യും.