കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Tuesday, June 22, 2021 11:44 PM IST
വി​തു​ര: കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി​ക്ക് പ​രി​ക്ക്. വി​തു​ര മ​ണി​തൂ​ക്കി പൊ​ട്ട​ൻ​ചി​റ തെ​ക്കും​ക​ര വീ​ട്ടി​ൽ എം.​ശി​വ​ൻ​കു​ട്ടി​യു​ടെ കാ​ലി​നാ​ണ് പ​രി​ക്കു പ​റ്റി​യ​ത്. ഇ​യാ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ശി​വ​ൻ​കു​ട്ടി വീ​ട്ടി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങ​വെ പ​രി​സ​ര​ത്തു നി​ന്ന പോ​ത്ത് ഓ​ടി വ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.​വീ​ട്ടു​കാ​രു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ എ​ത്തി​യ​പ്പോ​ഴേ​ക്കും കാ​ട്ടു പോ​ത്ത് ഒാ​ടി​പ്പോ​യി. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​ട്ടു​പോ​ത്തി​ന്‍റെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​യാ​ളു​ടെ ചി​കി​ത്സാ​ച്ചെ​ല​വു​ക​ൾ വ​നം വ​കു​പ്പ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​ദി​വാ​സി കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പൊ​ൻ​പാ​റ സ​തീ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.