ഇന്ധനവില: അ​ധി​ക നി​കു​തി പി​ൻ​വ​ലി​ക്ക​ണം
Wednesday, June 23, 2021 11:29 PM IST
നെ​യ്യാ​റ്റി​ൻ​ക​ര : പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല ദി​നം​പ്ര​തി അ​ടി​ക്ക​ടി കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും വി​ല​ക്ക​യ​റ്റം സം​ജാ​ത​മാ​യി​രി​ക്കു​ന്ന​തി​നാ​ൽ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ചു​മ​ത്തു​ന്ന അ​ധി​ക നി​കു​തി​ക​ൾ എ​ടു​ത്ത് ക​ള​ഞ്ഞ് വി​ല​ക്ക​യ​റ്റം കു​റ​യ്ക്ക​ണ​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് സി. ​വ​ർ​ഗീ​സ് പ്ര​സ്താ​വി​ച്ചു. പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന​വി​നെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി നി​യോ​ജ​ക മ​ണ്ഡ​ലം കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ർ​ട്ടി ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ നെ​യ്യാ​റ്റി​ൻ​ക​ര ഹെ​ഡ് പോ​സ്റ്റോ​ഫീ​സ് പ​ടി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു. ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ സാ​ധാ​ര​ണ​ക്കാ​രേ​യും കൃ​ഷി​ക്കാ​രേ​യും ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും വി​ല​ക്ക​യ​റ്റം ത​ട​ഞ്ഞു​നി​ർ​ത്തു​വാ​ൻ ഗ​വ​ണ്‍​മെ​ന്‍റ് ആ​ത്മാ​ർ​ഥ​മാ​യ ശ്ര​മം ന​ട​ത്ത​ണ​മെ​ന്നും ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു. ധ​ർ​ണ​യി​ൽ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​രു​ന്പി​ൽ സെ​ൽ​വ​രാ​ജ്, നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി നെ​യ്യാ​റ്റി​ൻ​ക​ര സ്റ്റീ​ഫ​ൻ, ഇ​ഗ്നേ​ഷ്യ​സ് രാ​ജ്, ടി. ​സൈ​മ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.