പ്ര​ഫ.​ജി.​ശ​ങ്ക​ര​പ്പി​ള്ളയുടെ ജ​ന്മ​ദി​നം ആ​ച​ര​ിച്ചു
Wednesday, June 23, 2021 11:29 PM IST
വെ​ഞ്ഞാ​റ​മൂ​ട്: പ്ര​ഫ.​ജി.​ശ​ങ്ക​ര​പ്പി​ള്ള ജ​ന്മ​ദി​നാ​ച​ര​ണം ആ​ല​ന്ത​റ രം​ഗ​പ്ര​ഭാ​തി​ൽ ന​ട​ന്നു. രം​ഗ​പ്ര​ഭാ​തും പ്ര​ഫ. ജി. ​ശ​ങ്ക​ര​പ്പി​ള്ള മെ​മ്മോ​റി​യ​ൽ സെ​ന്‍റ​ർ ഓ​ഫ് പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്സും സ്‌​കൂ​ൾ ഓ​ഫ് ഡ്രാ​മാ​യി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. "ഓ​ർ​മക​ളി​ലെ ശ​ങ്ക​ര​പ്പി​ള്ള സാ​ർ" എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും സം​വാ​ദം ന​ട​ന്ന​ത്. ഗൂ​ഗി​ൾ മീ​റ്റ് വ​ഴി​യാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​ഫ. ജി. ​ശ​ങ്ക​ര​പ്പി​ള്ള മെ​മ്മോ​റി​യ​ൽ സെ​ന്‍റ​ർ ഓ​ഫ് പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്സി​ന്‍റെ ചെ​യ​ർ​മാ​ൻ ഡോ.​എ​ൻ .രാ​ധാ​കൃ​ഷ്ണ​ൻ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. രം​ഗ​പ്ര​ഭാ​ത് പ്ര​സി​ഡ​ന്‍റ് കെ. ​എ​സ്. ഗീ​ത, രം​ഗ​പ്ര​ഭാ​ത് ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ഹ​രി​കൃ​ഷ്ണ​ൻ, ശ​ങ്ക​ര​പ്പി​ള്ള സാ​റി​ന്‍റെ ശി​ഷ്യ​രും ആ​രാ​ധ​ക​രും നാ​ട​ക സി​നി​മ പ്ര​വ​ർ​ത്ത​ക​രു​മാ​യ ശ്യാ​മ​പ്ര​സാ​ദ്, ജ​യ​സൂ​ര്യ, ഡോ.​ശ്രീ​നാ​ഥ്, മാ​വേ​ലി​ക്ക​ര മോ​ഹ​ന​ൻ, മു​ര​ളീ മേ​നോ​ൻ, വേ​ണു​ഗോ​പാ​ൽ, ന​രി​പ്പ​റ്റ രാ​ജു, പ്ര​കാ​ശ്, ജ​യ​ച​ന്ദ്ര​ൻ, ആ​ലി​ന്ത​റ ജി. ​കൃ​ഷ്ണ​പി​ള്ള, വി​ള​ക്കു​ടി രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി ഒ​ട്ടേ​റെ പേ​ർ ഓ​ൺ​ലൈ​ൻ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി

വി​തു​ര: യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ കൊ​പ്പം വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ബ്ലോ​ക്ക്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ധി​ൻ വി​തു​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​നോ, അ​മ​ൽ, ജി​തി​ൻ, വി​പി​ൻ, അ​ൻ​സി​ൽ, മു​ബീ​ൻ​ഷാ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.