വ​ധശ്ര​മം: ഒ​രാ​ൾ പി​ടി​യി​ൽ
Friday, July 23, 2021 10:46 PM IST
തി​രു​വ​ന​ന്ത​പു​രം : ബീ​മാ​പ​ള്ളി​യി​ൽ യു​വാ​വി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച അ​ഞ്ചം​ഗ​സം​ഘ​ത്തി​ലെ ഒ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ 20ന് ​രാ​ത്രി ഒ​ന്പ​തി​ന് ബീ​മാ​പ​ള്ളി മാ​ണി​ക്യ​വി​ളാ​കം സ്വ​ദേ​ശി അ​ഫ്സ​ൽ​ഖാ​നെ ബ​ന്ധു​വാ​യ സ​മീ​ർ​ഖാ​ൻ ഉ​ൾ​പ്പെ​ട്ട അ​ഞ്ചം​ഗ​സം​ഘം ആ​ക്ര​മി​ച്ച കേ​സി​ൽ ബീ​മാ​പ​ള​ളി ഹൈ​സ്ക്കൂ​ളി​ന് സ​മീ​പം പു​തു​വ​ൽ ഹൗ​സി​ൽ സ​മീ​ർ​ഖാ​ൻ (24)നെ​യാ​ണ് പൂ​ന്തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
പ്രാ​വ് വ​ള​ർ​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള​ള ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​പൂ​ന്തു​റ എ​സ്എ​ച്ച്ഒ സ​ജി​കു​മാ​ർ, എ​സ്ഐ അ​ഭി​ലാ​ഷ്, എ​എ​സ്ഐ സു​രേ​ന്ദ്ര​ൻ, എ​സ്‌​സി​പി​ഒ ബി​ജു എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

ബോ​ധ​വ​ത്ക​ര​ണ
ക്ലാ​സ് ന​ട​ത്തി

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം തീ​ര​ദേ​ശ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സം​യു​ക്ത​മാ​യി പ്ര​ഥ​മ ശു​ശ്രൂ​ഷ​യെ​പ്പ​റ്റി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.​തീ​ര​ദേ​ശ​സ്റ്റേ​ഷ​ൻ സി​ഐ അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി​നോ​ദ്, മ​ഹേ​ഷ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. തീ​ര​ദേ​ശ​സ്റ്റേ​ഷ​ൻ ഗ്രേ​ഡ് എ​സ്ഐ​മാ​രാ​യ സെ​ൽ​വ​രാ​ജ്, രാ​ജ് കു​മാ​ർ, എ​എ​സ്ഐ​മാ​രാ​യ ജോ​ൺ, അ​നി​ൽ​കു​മാ​ർ, ശ്യാം​കു​മാ​ർ, സൈ​മ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.