മ​ദ​ര്‍ തെ​രേ​സ യു​ട്യൂ​ബ് ചാനൽ ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, July 23, 2021 11:02 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: മേ​ലാ​രി​യോ​ട് വി​ശു​ദ്ധ മ​ദ​ര്‍ തെ​രേ​സാ തീ​ര്‍​ഥാ​ടന ദേ​വാ​ല​യ​ത്തി​ല്‍ ആരംഭിച്ച മ​ദ​ര്‍ തെ​രേ​സ മീ​ഡി​യ യു​ട്യൂ​ബ് ചാ​ന​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ദേ​വാ​ല​യ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും മ​ദ​ര്‍​തെ​രേ​സാ ചി​ന്ത​ക​ളും മ​ദ​ര്‍ തെ​രേ​സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്ത​ക​ളു​മെ​ല്ലാം ഡി​ജി​റ്റ​ല്‍ പ്ളാ​റ്റ്ഫോ​മി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ദ​ര്‍ തെ​രേ​സ മീ​ഡി​യ സ്ഥാ​പി​ച്ച​തെ​ന്ന് ഉ​ദ്ഘാ​ട​നം പ്ര​സം​ഗ​ത്തി​ൽ ഇ​ട​വ​ക വി​കാ​രി റ​വ.​ഡോ.​ജോ​ണി കെ. ​ലോ​റ​ന്‍​സ് പ​റ​ഞ്ഞു.
സ​ഹ​വി​കാ​രി ഫാ.​സാ​വി​യോ ഫ്രാ​ന്‍​സി​സ് , പാ​രി​ഷ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി സ​ജി ജോ​സ്, അ​കൗ​ണ്ട​ന്‍റ് എ. ​ക്രി​സ്തു​ദാ​സ് , സ​നി​ത ജോ​സ് പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.