നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ 128 പേ​ര്‍ കോ​വി​ഡ് ചി​കി​ത്സ​യി​ല്‍
Friday, July 23, 2021 11:02 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ കോ​വി​ഡ് രോ​ഗ ബാ​ധി​ത​രാ​യി 128 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സി​എ​ഫ്എ​ല്‍​ടി​സി​യി​ല്‍ ഒ​ന്പ​തു പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്. ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ ഇ​ന്ന​ലെ ഒ​രു കോ​വി​ഡ് മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.​ഇ​ന്ന​ലെ 19 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 12 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

ഡി​ജി​റ്റ​ൽ സ്കൂ​ള്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തി

നെ​യ്യാ​റ്റി​ന്‍​ക​ര: നെ​ല്ലി​മൂ​ട് ന്യൂ ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഡി​ജി​റ്റ​ൽ പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കി​യ​തോ​ടെ സ്കൂ​ൾ സ​ന്പൂ​ർ​ണ ഡി​ജി​റ്റ​ൽ സ്കൂ​ളാ​യി. 128 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ ന​ൽ​കി​യ​ത്. സ്കൂ​ളി​ന്‍റെ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ പ്ര​ഖ്യാ​പ​നം കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.