പോങ്ങുമ്മൂട് അൽഫോൻസാ തീർഥാടന കേന്ദ്രത്തിൽ തിരുനാൾ
Saturday, July 24, 2021 11:05 PM IST
തി​രു​വ​ന​ന്ത​പു​രം: പോ​ങ്ങു​മ്മൂ​ട് വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ തി​രു​നാ​ളി​നു ഇ​ന്ന് വി​കാ​രി ഫാ.​മോ​ബ​ൻ ചൂ​ര​വ​ടി കൊ​ടി​യേ​റ്റും . പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഒാ​ഗ​സ്റ്റ് ഒ​ന്നി​ന് ന​ട​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും.
തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ കാ​ൻ​സ​ർ രോ​ഗി​ക​ൾ, അ​ഗ​തി​മ​ന്ദി​ര​ങ്ങ​ൾ, മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, ശി​ശു​ഭ​വ​നു​ക​ൾ, മി​ഷ​ൻ പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 10 സ്ഥ​ല​ങ്ങ​ളി​ൽ സാ​ന്പ​ത്തി​ക സ​ഹാ​യം, ചി​കി​ത്സാ സ​ഹാ​യം, ഭ​ക്ഷ്യ​ധാ​ന്യ സ​ഹാ​യം, വ​സ്ത്ര വി​ത​ര​ണം തു​ട​ങ്ങി​യ​വ ന​ട​ത്തും.
കാ​ൻ​സ​ർ ബാ​ധി​ത​രാ​യ കു​ഞ്ഞു​ങ്ങ​ൾ​ക്ക് സ​ഹാ​യം, കോ​വി​ഡ് മ​ര​ണം മൂ​ലം ഒ​റ്റ​പ്പെ​ട്ടു പോ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യം, മ​ര​ണാ​സ​ന്ന​രാ​യ രോ​ഗി​ക​ൾ​ക്ക് സ​ഹാ​യം തു​ട​ങ്ങി വി​പു​ല​മാ​യ ക​ർ​മ പ​രി​പാ​ടി​ക​ളും ക്ര​മീ​ക​രി​ച്ചി​രി​ച്ചി​ട്ടു​ണ്ട്. പാ​രീ​ഷ് കൗ​ണ്‍​സി​ൽ, കൂ​ട്ടാ​യ്മ ലീ​ഡേ​ഴ്സ്, സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ്, മാ​തൃ​വേ​ദി, പി​തൃ​വേ​ദി, യു​വ​ദീ​പ്തി എ​സ്എം​വൈ​എം, സ​ണ്‍​ഡേ സ്കൂ​ൾ, മി​ഷ​ൻ ലീ​ഗ്, വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി, ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ്, എ​കെ​സി​സി, അ​ൽ​ഫോ​ൻ​സി​യ​ൻ ക്ല​ബ് എ​ന്നി​വ​രു​ടെ സം​യു​ക്ത നേ​തൃ​ത്വ​ത്തി​ൽ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് കാ​രു​ണ്യ ഉ​ത്സ​വ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​ണ്‍​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ൻ​സ​ർ രോ​ഗി​ക​ക​ളാ​യ 200 കു​ഞ്ഞു​ങ്ങ​ൾ​ക്ക് പു​ത്ത​നു​ടു​പ്പു​ക​ളും മ​റ്റു വി​ല​പി​ടി​പ്പു​ള്ള സ​മ്മാ​ന​ങ്ങ​ളു​മ​ട​ങ്ങി​യ ബെ​ത്‌​ല​ഹേം കി​റ്റ് സ​മ്മാ​നി​ക്കും. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും രോ​ഗി​ക​ൾ​ക്കും മ​റ്റു​മു​ള്ള സ​ഹാ​യ വി​ത​ര​ണം പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​ത്തി​ൽ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ നി​ർ​വ​ഹി​ക്കും. ജ​ന​പ​ങ്കാ​ളി​ത്തം പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​നാ​ൽ ഗൂ​ഗി​ൾ ഫോ​മി​ൽ ബു​ക്കു ചെ​യ്യു​ന്ന​വ​ർ​ക്കു മാ​ത്ര​മേ ദേ​വാ​ല​യ​ത്തി​ൽ പ്ര​വേ​ശ​ന​മു​ണ്ടാ​യി​രി​ക്കൂ. തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ SAPP TV എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 5.30ന് ​സം​പ്രേ​ഷ​ണം ചെ​യ്യും.
പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ ആ​റി​നും 8.30നും 11.30​നും വൈ​കു​ന്നേ​രം 4.45നും ​തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ വി​ശ്വാ​സി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്. തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ.​മോ​ബ​ൻ ചൂ​ര​വ​ടി, ഡീ​ക്ക​ൻ ബി​ബി​ൻ പ​ടി​യ​റ സി​എം​ഐ, ജെ. ​എ​മ്മാ​നു​വേ​ൽ ഉ​തി​ര​ക്കു​ളം, ജേ​ക്ക​ബ് മാ​ത്യു മു​ട്ടം​തു​ണ്ടി​യി​യി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.
തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും ഏ​റ്റു ന​ട​ത്താ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​രും അ​ടു​ത്ത തി​രു​നാ​ൾ പ്ര​സു​ദേ​ന്തി​മാ​രാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും താ​ഴെ​പ്പ​റ​യു​ന്ന ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 8593961849, 9745827607, 9400944225.