കോ​വി​ഡ് : സ്വ​യം നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്ക​ണം ക​ള്ളി​ക്കാ​ട് ബാ​ബു
Thursday, July 29, 2021 11:15 PM IST
തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ് അ​നി​യ​ന്ത്രി​ത​മാ​യി കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഷ്ട്രീ​യം മ​റ​ന്നു ജ​നം സ്വ​യം നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ക​ള്ളി​ക്കാ​ട് ബാ​ബു. ശാ​സ്ത്രി​യ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള അ​വ​ബോ​ധം ജ​ന​ങ്ങ​ളി​ലെ​ത്ത​ണം ചേ​രി തി​രി​ഞ്ഞു​ള്ള കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും വ്യ​ക്തി​ക​ളും, സം​ഘ​ട​ന​ക​ളും സ്വ​യം​നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നു ദേ​ശീ​യ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​യും കോ​വി​ഡ് പ്രൊ​ട്ട​ക്‌​ഷ​ൻ കൗ​ണ്‍​സി​ൽ നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​റു​മാ​യ ക​ള്ളി​ക്കാ​ട് ബാ​ബു ആ​വ​ശ്യ​പ്പെ​ട്ടു.

സ​ഞ്ച​രി​ക്കു​ന്ന
മാ​വേ​ലി സ്റ്റോ​ർ എ​ത്തി

പാ​ലോ​ട് : കോ​വി​ഡ്കാ​ല പ്ര​തി​സ​ന്ധി​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങു​മാ​യി പേ​ര​യം ന​ന്മ സാം​സ്കാ​രി വേ​ദി ആ​ൻ​ഡ് ഗ്ര​ന്ഥ​ശാ​ല. പൊ​തു​വി​ത​ര​ണ വ​കു​പ്പു​മാ​യി ചേ​ർ​ന്ന് സ​ഞ്ച​രി​ക്കു​ന്ന മാ​വേ​ലി സ്റ്റോ​ർ ഗ്ര​ന്ഥ​ശാ​ലാ ആ​സ്ഥാ​ന​ത്തെ​ത്തി​ച്ച് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ നാ​ട്ടു​കാ​ർ​ക്ക് കു​റ​ഞ്ഞ വി​ല​യി​ൽ വാ​ങ്ങാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി. തു​ട​ർ​ന്നു​ള്ള മാ​സ​ങ്ങ​ളി​ലും ഈ ​സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ന​ന്മ സെ​ക്ര​ട്ട​റി എം. ​ഹ​രി​മോ​ഹ​ൻ, പ്ര​സി​ഡ​ന്‍റ് എം. ​സ്വ​രൂ​പ്, പേ​ര​യം ആ​യി​ര​വി​ല്ലി ക്ഷേ​ത്രം സെ​ക്ര​ട്ട​റി പി.​എം. മു​ര​ളീ​ധ​ര​ൻ നാ​യ​ർ, പ്ര​സി​ഡ​ന്‍റ് പേ​ര​യം സു​ഭാ​ഷ്, എ​സ്. ക​രു​ണാ​ക​ര​ൻ നാ​യ​ർ, സു​ധാ​ക​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.