സ​മ്മാ​ന​വു​മാ​യി അ​ധ്യാ​പ​ക​ർ വീ​ട്ടു​മു​റ്റ​ത്ത് ; ത്രി​ല്ല​ടി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ
Saturday, July 31, 2021 11:17 PM IST
നേ​മം: വീ​ട്ടു​മു​റ്റ​ത്ത് സ​മ്മാ​ന​ങ്ങ​ളു​മാ​യി അ​ധ്യാ​പ​ക​രെ​ത്തു​ന്ന​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് നേ​മം ഗ​വ.​യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ . ഒ​ന്ന​ര വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം അ​ധ്യാ​പ​ക​രെ ഒ​ന്നി​ച്ച് ക​ണ്ട​പ്പോ​ൾ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​ച്ചും കു​ഞ്ഞി​ക്കു​റു​മ്പു​ക​ൾ കാ​ട്ടി​യും വി​ദ്യാ​ർ​ഥി​ക​ൾ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു.
സ്കൂ​ളി​ലെ ഓ​ൺ​ലൈ​ൻ ക​ലോ​ത്സ​വ​ത്തി​ലും വി​ദ്യാ​രം​ഗം മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യി​ക​ളാ​യ​വ​ർ​ക്കാ​ണ് വീ​ടു​ക​ളി​ലെ​ത്തി ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും കൈ​മാ​റു​ന്ന​തി​നാ​ണ് അ​ധ്യാ​പ​ക​ർ വീ​ട്ടി​ലെ​ത്തി​യ​ത്.
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.​കോ​വി​സ്കാ​ല പ്ര​യാ​സ​ങ്ങ​ൾ മാ​റ്റി കു​ട്ടി​ക​ളി​ൽ മാ​ന​സി​കോ​ല്ലാ​സം വീ​ണ്ടെ​ടു​ക്കു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ഹെ​ഡ്മി​സ്ട്ര​സ് ഇ​ൻ ചാ​ർ​ജ് ബി.​കെ.​ശൈ​ല​ജ കു​മാ​രി​യും എ​സ്എം​സി ചെ​യ​ർ​മാ​ൻ വി. ​മ​നു​വും പ​റ​ഞ്ഞു.​
കു​ട്ടി​ക​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ സ്കൂ​ളി​ന്‍റെ യു​ട്യൂ​ബ് ചാ​ന​ലൂ​ടെ കാ​ണാം.