വ​ട്ട​ത്തി​ൻ​മൂ​ല - പ​ന​യ്ക്കോ​ട് റോ​ഡി​ൽ ന​ടു​വൊ​ടി​യും യാ​ത്ര
Saturday, July 31, 2021 11:17 PM IST
പേ​രൂ​ർ​ക്ക​ട: കാ​ച്ചാ​ണി വാ​ർ​ഡി​ലെ ത​ക​ർ​ന്ന വ​ട്ട​ത്തി​ൻ​മൂ​ല- പ​ന​യ്ക്കോ​ട് റോ​ഡ് പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.​പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു കി​ട​ക്കു​ന്ന ഇൗ ​റോ​ഡി​ലൂ​ടെ കാ​ൽ ന​ട യാ​ത്ര പോ​ലും ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

മ​ഴ​പെ​യ്താ​ൽ ജ​ന​ങ്ങ​ളു​ടെ ദു​രി​തം ഇ​ര​ട്ടി​യാ​കും. റോ​ഡി​ന്‍റെ പു​ന​ർ നി​ർ​മാ​ണ​ത്തി​നു​വേ​ണ്ടി ന​ഗ​ര​സ​ഭ ഫ​ണ്ട് അ​നു​വ​ദി​ച്ചെ​ങ്കി​ലും ന​ഷ്ടം പ​റ​ഞ്ഞ് ക​രാ​ർ ഏ​റ്റെ​ടു​ക്കാ​ൻ ആ​രും ത​യാ​റാ​കാ​ത്ത​താ​ണ് റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്ക് കാ​ര​ണം.

അ​ടി​യ​ന്ത​ര​മാ​യി റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ സ​മ​രം ന​ട​ത്തു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

പു​ളി​യ​റ​ക്കോ​ണം, വി​ള​പ്പി​ൽ​ശാ​ല ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന റോ​ഡാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്.