വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വി​നും യു​വ​തി​ക്കും പ​രി​ക്ക്
Saturday, July 31, 2021 11:17 PM IST
പേ​രൂ​ർ​ക്ക​ട: വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വി​നും യു​വ​തി​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​രു​വ​രും തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​രാ​യി. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് നെ​ട്ട​യം മു​ക്കോ​ല​കാ​ച്ചാ​ണി റോ​ഡി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നെ​ട്ട​യം സ്വ​ദേ​ശി​നി സ്മി​ത, മ​ല​യി​ൻ​കീ​ഴ് സ്വ​ദേ​ശി ആ​കാ​ശ് ജെ. ​സ​ത്യ​സ്വ​രൂ​പ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ട​റോ​ഡി​ൽ നി​ന്ന് വ​രി​ക​യാ​യി​രു​ന്ന സ്മി​ത സ​ഞ്ച​രി​ച്ചി​രു​ന്ന ആ​ക്ടീ​വ​യും ആ​കാ​ശ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ചു​വീ​ണ സ്മി​ത​യു​ടെ ത​ല​യ്ക്കും കൈ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ആ​കാ​ശി​ന്‍റെ കാ​ലു​ക​ൾ​ക്കു​മാ​ണ് പ​രി​ക്ക്. അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.