ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Sunday, August 1, 2021 1:11 AM IST
പേ​രൂ​ർ​ക്ക​ട: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ ഉ​ള്ളൂ​ർ സോ​ണ​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജി.​വി വി​ജു (47) കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ഇ​ട​പ്പ​ഴി​ഞ്ഞി​യി​ലെ വീ​ട്ടി​ൽ ഇ​ന്ന​ലെ രാ​വി​ലെ ആ​റി​നാ​ണ് കു​ഴ​ഞ്ഞു വീ​ണ​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ആ​ല​പ്പു​ഴ​നി​ന്നും സ്ഥ​ലം മാ​റ്റം നേ​ടി ഇ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച കോ​ർ​പ്പ​റേ​ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. വെ​ട്ടു​കാ​ട് സെ​ന്‍റ് റോ​ക്സ് സ്കൂ​ൾ ടീ​ച്ച​റാ​യ മേ​രി​റാ​ണി ആ​ണ് ഭാ​ര്യ. അ​ശ്വി​ൻ, പ്രി​യ​ങ്ക എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. മൃ​ത​ദേ​ഹം സ്വ​ദേ​ശ​മാ​യ കാ​ഞ്ഞി​രം​കു​ള​ത്ത് സം​സ്ക​രി​ച്ചു. മ്യൂ​സി​യം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. വി​ജു​വി​ന്‍റെ മ​ര​ണ​ത്തി​ൽ എം​എ​ൽ​എ വി.​കെ. പ്ര​ശാ​ന്ത്, മേ​യ​ർ എ​സ്. ആ​ര്യ രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു.