കൊ​ല​ക്കേ​സ് പ്ര​തി​യെ വെ​ട്ടി​ക്കൊ​ന്നു
Sunday, August 1, 2021 11:24 PM IST
നേ​മം : നി​ര​വ​ധി കേ​സി​ലെ പ്ര​തി​യെ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ച്ചേ​ൽ കു​ള​ങ്ങ​ര​കോ​ണം ആ​യാ​ക്കോ​ട് മേ​ലെ​പു​ത്ത​ൻ വീ​ട്ടി​ൽ അ​നീ​ഷ് (28) നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ന​രു​വാ​മൂ​ട് കു​ള​ങ്ങ​ര​കോ​ണം മു​ള​ക്ക​ൽ പാ​ല​ത്തി​ന് സ​മീ​പ​ത്തെ ഹോ​ളോ​ബ്രി​ക്സ് നി​ർ​മാ​ണ ഷെ​ഡി​നു​ള്ളി​ൽ ശ​രീ​രം മു​ഴു​വ​നും വെ​ട്ടേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഗു​ണ്ടാ​ലി​സ്റ്റി​ലു​ൾ​പ്പെ​ട്ടി​രു​ന്ന​തി​നാ​ൽ കാ​പ്പ നി​യ​മ​പ്ര​കാ​രം ഒ​രു വ​ർ​ഷ​ത്തെ ജ​യി​ൽ​വാ​സം ക​ഴി​ഞ്ഞ് അ​നീ​ഷ് ര​ണ്ടാ​ഴ്ച മു​ന്പാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. പ്ര​വ​ർ​ത്ത​ന​മി​ല്ലാ​തെ കി​ട​ക്കു​ന്ന ഹോ​ളോ​ബ്രി​ക്സ് സ്ഥാ​പ​ന​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ സ്ഥ​ല​ത്തെ​ത്തി​യ ഉ​ട​മ​യാ​ണ് വെ​ട്ടേ​റ്റ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ന​രു​വാ​മൂ​ട് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. പോ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം പ​രി​ശോ​ധ​ന​യ്ക്കാ​യി മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.

ജ​യി​ലി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ അ​നീ​ഷ് ശ​നി​യാ​ഴ്ച രാ​ത്രി കു​ള​ങ്ങ​ര​ക്കോ​ണ​ത്ത് താ​മ​സി​ക്കു​ന്ന ബി​ന്ദു​വി​ന്‍റെ മാ​ല പി​ടി​ച്ചു പ​റി​ച്ചി​രു​ന്നു. ഈ ​കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ഭാ​ര്യ:​വി​ഷ്ണു​ജ.

കൊ​ല്ല​പ്പെ​ട്ട​ത് നി​ര​വ​ധി കേ​സുകളിലെ പ്ര​തി

നേ​മം: മാ​രാ​യ​മു​ട്ടം ജോ​സ് കൊ​ല​കേ​സ​ട​ക്കം നി​ര​വ​ധി കേ​സി​ൽ പ്ര​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട അ​നീ​ഷെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നേ​മം, ന​രു​വാ​മൂ​ട്, മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ക​ളു​ണ്ട്.

അ​ളി​യ​നെ വെ​ട്ടി​യ കേ​സി​ലും ഷാ​പ്പി​ൽ അ​ടി​യു​ണ്ടാ​ക്കി​യ കേ​സും അ​ട​ക്കം നേ​മം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ആ​റോ​ളം കേ​സു​ണ്ട്. അ​ടു​ത്തി​ടെ ത​നി​ക്ക് വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ളോ​ട് പ​റ​ഞ്ഞി​രു​ന്നു.​അ​നീ​ഷി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

കൊ​ല​പാ​ത​കം ന​ട​ക്കും മു​ന്പ് അ​നീ​ഷി​നോ​ടൊ​പ്പം മ​ദ്യ​പി​ച്ചി​രു​ന്ന സു​ഹൃ​ത്തി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രു​ന്നു. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്നു.